2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

റോഡുകളുടെ തകരാറുകള്‍ കണ്ടെത്തി അറ്റകുറ്റപ്പണി നടത്താന്‍ നൂതന മൊബൈല്‍ സാങ്കേതിക സംവിധാനം അവതരിപ്പിച്ച് ഈ ഗള്‍ഫ് രാജ്യം

റിയാദ്: രാജ്യത്തെ റോഡുകളുടെ തകരാറുകള്‍ നീരിക്ഷിച്ച് അറ്റകുറ്റപ്പണി നടത്താനും ട്രാഫിക് അടയാളങ്ങള്‍ പതിക്കാനും നൂതന മൊബൈല്‍ സാങ്കേതിക സംവിധാനം ഒരുക്കി സഊദി അറേബ്യ.ഈസംവിധാനം ഒരുക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമാവുകയാണ് സഊദി.

റോഡ്‌സ് ജനറല്‍ അതോറിറ്റിയാണ് ഇത് ഏര്‍പ്പെടുത്തിയിയിരിക്കുന്നത്. അറ്റകുറ്റപ്പണികള്‍ മികവുറ്റ രീതിയില്‍ നടത്തുകയും റോഡുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.റോഡുകളുടെ ഗുണനിലവാരം വിലയിരുത്താനും ഇതുവഴി സാധിക്കും. ഒപ്പം റോഡില്‍ ആവശ്യമായ ട്രാഫിക് അടയാളങ്ങള്‍ പതിക്കാനും ഈ യന്ത്രത്തിന് കഴിയും. ഉയര്‍ന്ന റെസല്യൂഷനിലുള്ള കാമറ വഴിയാണ് റോഡ് പരിശോധിക്കുക.

ലൊക്കേഷന്‍ നിര്‍ണയത്തിനായി ഉപകരണത്തില്‍ ജി.പി.എസും ഘടിപ്പിച്ചിട്ടുണ്ട്. വാഹനത്തില്‍ ഘടിപ്പിച്ച് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിച്ച് ആവശ്യമായ ജോലികള്‍ നിര്‍വഹിക്കാന്‍ ഈ ഉപകരണത്തിന് കഴിയും. റോഡില്‍ ആവശ്യമായ അടയാളങ്ങള്‍ ഇങ്ങനെ പതിക്കാന ചെയ്യും. റോഡ് അറ്റകുറ്റ പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ അപകടസാധ്യത കാര്യമായി കുറക്കുകയും ചെയ്യും.

   

അറ്റകുറ്റപ്പണികളുടെ കാര്യക്ഷമതയും ഗുണനിലവാരവും വര്‍ദ്ധിപ്പിക്കുകയും ചെലവ് കുറയ്ക്കുകയും റോഡ് അടയാളങ്ങള്‍ പുതുക്കുകയും ചെയ്യും. രാജ്യത്തെ മുഴുവന്‍ റോഡുകളുടെയും ഗുണനിലവാരം, സുരക്ഷ, ഗതാഗത സാന്ദ്രത എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയതെന്നും റോഡ്‌സ് അതോറിറ്റി വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.