2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മാഷേ ഈ പൊരയും ഉമ്മാന്റെ ചികിത്സയും എന്റെ പഠിപ്പും തങ്ങള്‍ വഴിയാ… അന്ന് അവന്റെ കണ്ണു നിറഞ്ഞു; ഇന്നെന്റെ കരളും

  • ഹൈദരലി തങ്ങളെ അനുസ്മരിച്ച് കഥാകൃത്ത് കെ.എസ് രതീഷ്
   

 

കെ.എസ്. രതീഷ്‌

മലപ്പുറം: കേരളീയ മുസ്ലിം സമൂഹത്തിന്റെ ആത്മീയാചാര്യനും രാഷ്ട്രീയ കേരളത്തിന്റെ സൗമ്യസാന്നിധ്യവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിന്റെ വിതുമ്പുന്ന ഓര്‍മകളിലാണ് കേരളം. അനുശോചനങ്ങളും അനുസ്മരണങ്ങളും പ്രവഹിക്കുകയുമാണ്. മാധ്യമങ്ങളില്‍ പ്രമുഖരുടെ അനുശോചനങ്ങളാണെങ്കില്‍ സോഷ്യല്‍ മീഡിയകളില്‍ എഴുത്തുകാരും സധാരണക്കാരും രാഷ്ട്രീയക്കാരുമെല്ലാം ആ നേതാവിന്റെ ഓര്‍മകളെ ദീപ്തമാക്കുകയാണ്.
അധ്യാപകനും കഥാകൃത്തുമായ കെ.എസ് രതീഷ് ഹൈദരലി തങ്ങളെക്കുറിച്ചുള്ള അനുസ്മരണം രണ്ടുവരിയിലാണൊതുക്കിയത്. അത് മലപ്പുറം എടക്കരയിലെ തന്റെ വിദ്യാര്‍ഥിയുടെ ഹൃദയത്തെ തൊടുന്ന വാക്കുകള്‍ കൊണ്ടാണ് പൂരിപ്പിച്ചത്.
മാഷേ…ഈ പൊരയും ഉമ്മാന്റെ ചികിത്സയും എന്റെ പഠിപ്പും എല്ലാം തങ്ങള്‍ വഴിയാണ്. അന്ന് അവന്റെ കണ്ണാണു നിറഞ്ഞതെങ്കില്‍ ഇന്നെന്റെ കണ്ണാണുനിറയുന്നതെന്ന് അദ്ദേഹം കുറിപ്പില്‍ എഴുതുന്നു.
തനിക്കു ശിഹാബ് തങ്ങളെക്കുറുച്ചുണ്ടായിരുന്ന തെറ്റിധാരണ മാറിയതായും അദ്ദേഹം ആ ചെറു കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. അതിനുശേഷം ആ നിലപാടിനെ തള്ളിപ്പറയേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നേരത്തെ എടക്കര ഗവ ഹൈസ്‌കൂളിലെ അധ്യാപകനായിരുന്ന കെ.എസ്. രതീഷ് ഇപ്പോള്‍ തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ ഡാം ജി.എച്ച്.എസ്.എസിലെ അധ്യാപകനാണ്. ഇതുപോലെ പല നന്മകളുടെയും നാട്ടുവെളിച്ചങ്ങളാണ് പലരും ഹൈദരലി തങ്ങളെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പുകളിലൂടെ അടയാളപ്പെടുത്തുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.