
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വാസയോഗ്യമായ നഗരമായി തെരഞ്ഞെടുക്കപ്പെട്ട് ബെഗളൂരു. ‘ഈസ് ഓഫ് ലിവിങ് ഇന്‍ഡെക്സ്’ പട്ടികയില്‍ 66.70 പോയിന്റുകള്‍ നേടിയാണ് ബെംഗളൂരു ഒന്നാമതെത്തിയത്. പൂനെ, അഹമ്മദാബാദ് എന്നീ നഗരങ്ങളാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
പട്ടികയിലെ ആദ്യ പത്തില്‍ കേരളത്തിലെ ഒരു നഗരവുമില്ല. ചെന്നൈ, സൂറത്ത്, നവി മുംബൈ, കോയമ്പത്തൂര്‍, വഡോദര, ഇന്‍ഡോര്‍, ഗ്രേറ്റര്‍ മുംബൈ എന്നീ നഗരങ്ങളാണ് നാലു മുതല്‍ പത്തു വരെ സ്ഥാനത്തുള്ളത്. പത്തു ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയാണിത്.
പത്തു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങളുടെ കൂട്ടത്തില്‍ ഷിംലയാണ് ഏറ്റവും അനുയോജ്യമായ വാസസ്ഥലം. ഭുബനേശ്വര്‍, സില്‍വാസ എന്നീ നഗരങ്ങള്‍ രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
Union Minister HS Puri announces rankings of Ease of Living Index (EoLI) 2020 & Municipal Performance Index (MPI) 2020
Bengaluru, Pune, Ahmedabad best cities in EoLI 2020 (Mn Plus Category). Shimla first in EoLI 2020 (Less than Mn Category). Indore & NDMC leading in MPI 2020. pic.twitter.com/fWdDDJqJ2V
— ANI (@ANI) March 4, 2021
രാജ്യത്തെ 111 നഗരങ്ങളെയാണ് വിലയിരുത്തിയത്. പത്തു ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള 49 നഗരങ്ങളാണ് പട്ടികയില്‍ ഇടംപിടിച്ചത്. ഇതില്‍ ഡല്‍ഹി 13-ാം സ്ഥാനത്തും ശ്രീനഗര്‍ ഏറ്റവും ഒടുവിലുമാണ് ഇടംപിടിച്ചത്.