
തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലാന്റ് മൂന്നാം മത്സരത്തില്‍ മഴ തിമിര്‍ത്ത് പെയ്തപ്പോള്‍ 20 ഓവര്‍ എന്നത് വെട്ടിച്ചുരുക്കി എട്ട് ഓവര്‍ ആക്കി ഇന്ത്യ അങ്കത്തിനിറങ്ങി.
ബാറ്റ് ചെയ്ത ഇന്ത്യ എട്ട് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെടുത്തു.
ടോസ് നേടിയ കിവി ക്യാപ്റ്റന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു കിവീസ് ബൗളര്‍മാരുടെ പ്രകടനം. ധവാനായിരുന്നു ആദ്യ ഇര. മൂന്നാം ഓവറില്‍ മൂന്നാം പന്തില്‍ ധവാന് ഉര്ത്തിയടിച്ച പന്ത് സാന്റര്‍ കൈകളിലൊതുക്കി. ആറു റണ്‍സെടുത്ത ധവാന് പവലിയനിലെത്തും മുന്‍പേ എട്ടു റണ്‍സെടുത്ത ശര്‍മയെയും സാന്ററുടെ കൈകളിലെത്തിച്ച് സോതി തന്റെ വിക്കറ്റ് വേട്ട പൂര്‍ത്തിയാക്കി.
പിന്നീട് വന്ന കോഹ്ലി (13), മനീഷ് പാണ്ഡെ(17), ഹാര്‍ദിക് പാണ്ഡ്യ(14) എന്നിവര്‍ റണ്‍സുകള്‍ കണ്ടെത്തി. നിലയുറപ്പിക്കും മുമ്പേ എല്ലാവരും കൂറ്റനടികള്‍ക്ക് ശ്രമിച്ച് വിക്കറ്റ് കളയുകയായിരുന്നു. 17 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് ടീമിലെ ടോപ് സ്കോറര്‍.
കിവീസിനു വേണ്ടി സൗതി, സോഥി എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും ബോള്‍ട്ട് ഒരു വിക്കറ്റും വീഴ്ത്തി.