യൂറോപ്പ് എന്ന ഭൂഖണ്ഡം ഇപ്പോള്‍ മലയാളികള്‍ക്ക് തീരെ അപരിചിതമല്ലാത്ത ഭൂമികയാണ്. യൂറോപ്പിലേക്കും വടക്കന്‍ അമേരിക്കന്‍ നാടുകളിലേക്കും വലിയ തോതിലുളള കുടിയേറ്റമാണ് കേരളത്തില്‍ നിന്നും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നടന്നിട്ടുളളത്. ഇതിലേറെയും മദ്ധ്യ തിരുവിതാംകൂറില്‍ നിന്നുമായിരുന്നു. എന്നാലിപ്പോള്‍ കേരളത്തിലെ ഏതാണ്ട് എല്ലാ മേഖലകളില്‍ നിന്നും യൂറോപ്പിലേക്ക് തൊഴിലിനായും ജോലിക്കായും ആളുകള്‍ പോകുന്നുണ്ട്. അതിനാല്‍ തന്നെ യൂറോപ്പിലേക്ക് പോകാന്‍ ഉളള വിദ്യാര്‍ത്ഥികളുടേയും,തൊഴില്‍ അന്വേഷകരുടേയുമൊക്കെ ആഗ്രഹം ചൂഷണം ചെയ്യാനും നിരവധി പേര്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടപണ്ട്. അത്തരം തട്ടിപ്പുകളില്‍ നിന്നും ഒഴിഞ്ഞുമാറി പരമാവധി വിശ്വസ്ഥമായ കേന്ദ്രങ്ങളിലൂടെ മാത്രമെ യൂറോപ്പിലേക്കുളള കുടിയേറ്റത്തിനായി ശ്രമിക്കാവൂ.
യൂറോപ്പിലേക്ക് പോകുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പോകുന്ന രാജ്യത്തെ കാലാവസ്ഥ, ജീവിത രീതി എന്നിവയുമൊക്കെയായി യോജിച്ച് പോകാം എന്ന് ഉറപ്പാക്കിയ ശേഷം മാത്രം പ്രസ്തുത രാജ്യം തെരെഞ്ഞെടുക്കുക
പാര്‍ട്ടൈം ജോലി ലഭിക്കാന്‍ എളുപ്പമാണോ? അല്ലെങ്കില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നത് നിയമപരമായ ഇടത്തേക്കാണോ? നിങ്ങള്‍ പോകുന്നത് എന്ന കാര്യം ഉറപ്പ് വരുത്തുക, ഇല്ലെങ്കില്‍ ഉയര്‍ന്ന ജീവിത ചെലവുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പ്രയാസമായിരിക്കും
യൂറോപ്പില്‍ യു.കെയില്‍ മാത്രമേ ഇംഗ്ലീഷ് കൊണ്ട് പിടിച്ച് നില്‍ക്കാന്‍ ആവുകയുളളൂ. യു.കെക്ക് വെളിയില്‍ പോകുന്നവര്‍ അന്നാട്ടിലെ മാതൃഭാഷയില്‍ തരക്കേടില്ലാതെ ആശയവിനിമയം നടത്താന്‍ ഉതകുന്ന ഭാഷാപരിക്ജ്ഞാനം സ്വന്തമാക്കിയിരിക്കണം.
അത്യാവശ്യം മികച്ച തൊഴില്‍ ലഭിക്കാത്തവര്‍ കുടുംബത്തെ കൂടെക്കൂട്ടാം എന്നുളള വിചാരം ഉപേക്ഷിക്കുന്നതാണ് നല്ലത്. കാരണം ഇമിഗ്രേഷന്‍ നടപടികള്‍ ഓരോ രാജ്യത്തും ശക്തമായിക്കൊണ്ടിരിക്കുകയാണ്. കൂടാതെ ഇത് വളരെ ചെലവേറിയ കാര്യവുമാണ്.
Comments are closed for this post.