ഓട്ടോമാറ്റിക്ക് കാറുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. മാനുവലായി ഗിയറുകള്‍ മാറേണ്ട വാഹനങ്ങളേക്കാള്‍ ഓടിക്കുന്നത് ലളിതമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ്, ഉപഭോക്താക്കള്‍ ഓട്ടോമാറ്റിക്ക് കാറുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഓട്ടോമാറ്റിക്ക് വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരത്തില്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ മാത്രമെ വാഹനങ്ങള്‍ കേടുപാടുകള്‍ കൂടാതെയും സുരക്ഷിതമായും ഏറെ നാള്‍ ഉപയോഗിക്കാന്‍ സാധിക്കുകയുളളു.
കാര്‍ ഡ്രൈവ് ചെയ്യുന്നതിന്റെ ഇടയില്‍ ഇറക്കത്തിലോ അല്ലെങ്കില്‍ അത് പോലെയുളള മറ്റ് സാഹചര്യങ്ങളിലോ ഓട്ടോമാറ്റിക്ക് കാറിനെ ന്യൂട്രലിലേക്ക് മാറ്റരുത്. ഇത്തരം സാഹചര്യങ്ങളില്‍ കാറിനെ ന്യൂട്രലിലേക്ക് മാറ്റുന്നത് വാഹനത്തിന് മേലുളള ഡ്രൈവ് ചെയ്യുന്ന വ്യക്തിക്കുളള കണ്‍ട്രോളിനെ കുറക്കാന്‍ ഇടയാക്കുന്നു. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഗിയര്‍ ഷിഫ്റ്റില്‍ കൈ വെറുതെ വെക്കുന്ന ശീലമുണ്ടെങ്കില്‍ അത് മാറ്റേണ്ടത് അത്യന്താപേക്ഷിതമാണ്. കാരണം അനാവശ്യമായി ഗിയര്‍ ഷിഫ്റ്റില്‍ കൈവെക്കുക വഴി ട്രാന്‍സ്മിഷനില്‍ അനാവശ്യമായ തേയ്മാനം ഉണ്ടാവുകയും അത് അനാവശ്യമായ ചെലവുകളിലേക്ക് നയിക്കുകയും ചെയ്യുന്നു.
കാര്‍ ഓടിക്കുന്ന സമയത്ത് വാഹനം മുന്നിലേക്കോ പിന്നിലേക്കോ നീക്കുമ്പോള്‍ ഗിയര്‍ മാറ്റാനുളള പ്രവണതയുളള തരം ഡ്രൈവറാണ് നിങ്ങളെങ്കില്‍ വാഹനത്തിന്റെ ട്രാന്‍സ്മിഷന്‍ തകരാറിലായേക്കാം. അതിനാല്‍ തന്നെ ഗിയര്‍ മാറ്റുന്നതിന് മുമ്പ് നിര്‍ബന്ധമായും വാഹനം പൂര്‍ണമായും നിര്‍ത്തിയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
ഓട്ടോമാറ്റിക്ക് കാറുകളെ സംബന്ധിച്ച് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഒരേ സമയം വാഹനത്തിന്റെ ആക്‌സിലേറ്ററും ബ്രേക്കും അപ്ലെ ചെയ്യരുതെന്നത്.ഇത് വാഹനത്തിന് ഒട്ടും നല്ലതല്ല, ഇത്തരം രീതികള്‍ തുടരെ പിന്തുടര്‍ന്നാല്‍ കാറിന്റെ ബ്രേക്കുകള്‍ അമിതമായി ചൂടായി നശിക്കുന്നതിനും ഇന്ധനക്ഷമത കുറയുന്നതിനും കാരണമാകുന്നു.
Content Highlights: Things Do Not Do In Automatic Car
Comments are closed for this post.