2021 March 07 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തില്ലങ്കേരി ഡിവിഷനില്‍ യു.ഡി.എഫിനെ അട്ടിമറിച്ച് എല്‍.ഡി.എഫ്; 6980 വോട്ടിന്റെ ഭൂരിപക്ഷം

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് അട്ടിമറി വിജയം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ബിനോയ് കുര്യന്‍ 6980 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

യു.ഡി.എഫിലെ ലിന്‍ഡ ജയിംസിനെയാണ് പരാജയപ്പെടുത്തിയത്. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റിലാണ് എല്‍.ഡി.എഫിന്റെ വിജയം. എല്ലാ പഞ്ചായത്തിലും എല്‍.ഡി.എഫ് ലീഡ് നേടി. യു.ഡി.എഫ് സ്വാധീന മേഖലയായ അയ്യങ്കുന്ന് പഞ്ചായത്തില്‍ ആദ്യമായാണ് എല്‍.ഡി.എഫ് ലീഡ് നേടുന്നത്.

യു.ഡി.എഫിന്റെ ഉറച്ച സീറ്റായിരുന്നു മലയോര മേഖലയായ തില്ലങ്കേരി. നേരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടിവന്നത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.