2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

തോക്കുമായി യുവാവിന്റെ കവര്‍ച്ചാ ശ്രമം; വീട്ടമ്മ ബഹളം വച്ചു, പ്രതി കുടുങ്ങി

പാലക്കാട്: മണ്ണാര്‍ക്കാട് തച്ചമ്പാറയില്‍ തോക്കുമായി യുവാവിന്റെ കവര്‍ച്ചാ ശ്രമം. വീട്ടില്‍ കയറി മോഷണത്തിന് ശ്രമിച്ച പാലക്കാട് സ്വദേശി ജാഫറാലി അറസ്റ്റിലായി. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. മുള്ളത്ത് പാറയിലെ ഒരു വീട്ടില്‍ ജാഫറാലി കയറി. തോക്കു ചൂണ്ടി. സ്വര്‍ണവും പണവും ആവശ്യപ്പെട്ടു. ഇതോടെ വീട്ടമ്മ ബഹളം വച്ചു. നാട്ടുകാര്‍ ഓടിക്കൂടി. ഇറങ്ങിയോടാന്‍ ശ്രമിച്ച പ്രതിയെ കീഴ്‌പ്പെടുത്തി.

കല്ലടിക്കോട് പൊലീസ് എത്തിയാണ് കള്ളനെ കൊണ്ട് പോയത്. ഇയാളില്‍ നിന്ന് മറ്റുചില മാരകായുധങ്ങള്‍ കൂടി കണ്ടെടുത്തു. മുന്‍പും മോഷണക്കേസില്‍ പ്രതിയാണ് ജാഫറാലി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.