2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അവര്‍ പ്രാര്‍ത്ഥയോടെ കാത്തിരുന്നു, പക്ഷേ ഐഷ ദുവ ആരേയും കാത്തുനിന്നില്ല

 
കോഴിക്കോട് വിമാനദുരന്തത്തില്‍പെട്ട് ആശുപത്രിയിലായിരുന്ന ഐഷ ദുവ ആരേയും കാത്തിരിക്കാതെ പോയി. ഇന്നലെ രാത്രിയാണ് കുഞ്ഞിനെ വിമാന ദുരന്തത്തില്‍പ്പെട്ട കുഞ്ഞിനെ രക്ഷിച്ച് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു. കുഞ്ഞിനെ കാണാനില്ലെന്നറിയിച്ച് നേരത്തെ കുഞ്ഞിന്റെ മാതാപിതാക്കള്‍ രംഗത്ത് വന്നിരുന്നു. കുഞ്ഞിന്റെ മാതാവ് കോഴിക്കോട് മെഡിക്കല്‍ കോളജിലാണ്.
 
ഇന്നലെ രാത്രി മുതല്‍ ബന്ധുക്കളെ കാണാതായ പല കുട്ടികളുടെയും  ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വന്നിരുന്നു. ഇതിനെ തുടര്‍ന്ന് പല കുട്ടികളേയും തിരിച്ചറിയുകയും ബന്ധുക്കളെ ഏല്‍പിക്കുകയും ചെയ്തിരുന്നു.
 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.