2023 September 29 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സര്‍ക്കാര്‍ ഓഫീസുകളില്‍ ഐഫോണിന് നിരോധനവുമായി ഈ രാജ്യം; കാരണം ഇതാണ്

ലോകത്തെ ഏറ്റവും ആഡംബര പൂര്‍ണവും വിശ്വസനീയവുമായ മൊബൈല്‍ ബ്രാന്‍ഡുകളില്‍ ഒന്നായാണ് ആപ്പിള്‍ അറിയപ്പെടുന്നത്. അതിനാല്‍ തന്നെ സുരക്ഷക്ക് പ്രാധാന്യം കൊടുക്കുന്ന ഭൂരീഭാഗം ആളുകളുടേയും മൊബൈല്‍ ഫോണ്‍ വാങ്ങാനൊരുങ്ങുമ്പോഴുളള ഫസ്റ്റ് ഓപ്ഷന്‍ എന്നത് മിക്കപ്പോഴും ഐഫോണ്‍ തന്നെയായിരിക്കും.എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളില്‍ ജോലി ചെയ്യുന്ന ജീവനക്കാരോട് ഓഫീസിലേക്ക് ഐഫോണുകള്‍ കൊണ്ട് വരരുതെന്ന് ചൈനീസ് സര്‍ക്കാര്‍ ഉത്തരവിട്ടതായിത്തുളള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച മേലുദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ കീഴുദ്യോഗസ്ഥര്‍ക്ക് നല്‍കിയെന്ന് വാള്‍ട്ട് സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഡാറ്റ സുരക്ഷയുമായി ബന്ധപ്പെട്ടുളള ഭീഷണികള്‍ ചൂണ്ടിക്കാട്ടിയാണ് ചൈന ഐഫോണ്‍ മുതലായ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളെ എതിര്‍ക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനായി രാജ്യം കൂടുതല്‍ ശക്തമായ നിയമങ്ങളും നടപടികളും തയ്യാറാക്കി അവതരിപ്പിച്ച് വരികയാണ്. ആപ്പിളിനെ സംബന്ധിച്ച് ചൈനീസ് വിപണി കമ്പനിയുടെ അഞ്ചിലൊന്ന് വരുമാനവും ഉണ്ടാക്കിക്കൊടുക്കുന്ന മാര്‍ക്കറ്റാണ്. അതിനാല്‍ ചൈനയില്‍ നിന്നുളള ഏത് പ്രതികൂല നടപടിയും ആപ്പിളിന്റെ ബിസിനസിന് മോശമായിട്ടാണ് ഭവിക്കുന്നത്.

ചൈനയുടെ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ കമ്പനിയായ വാവെയ്‌ക്കെതിരേയും ടിക്ക് ടോക്ക് പോലെയുളള പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെയും അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനൊരു തിരിച്ചടിയെന്ന നിലയിലും ചൈന നടപ്പിലാക്കുന്ന നിയന്ത്രണങ്ങളെ സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Content Highlights:these country bans iphone in government offices


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.