2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

യു.എ.ഇയിലാണോ താമസം; കുറഞ്ഞ ചെലവിലും ഡിസ്‌ക്കൗണ്ടിലും പെരുന്നാള്‍ ആഘോഷിക്കാന്‍ വഴികളിതാ

യു.എ.ഇയിലാണോ താമസം; കുറഞ്ഞ ചെലവിലും ഡിസ്‌ക്കൗണ്ടിലും പെരുന്നാള്‍ ആഘോഷിക്കാന്‍ വഴികളിതാ

യു.എ.ഇയിലാണോ താമസം; കുറഞ്ഞ ചെലവിലും ഡിസ്‌ക്കൗണ്ടിലും പെരുന്നാള്‍ ആഘോഷിക്കാന്‍ വഴികളിതാ

ചെറിയ പെരുന്നാളിനോടനുബന്ധിച്ച് നീണ്ട ഒരു അവധിക്കാലത്തേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ് യു.എ.ഇ. കുടുംബവുമൊത്ത് ഈദ് ആഘോഷങ്ങളില്‍ പങ്ക് ചേരാനും ദീര്‍ഘയാത്ര നടത്താനുമുളള സുവര്‍ണാവസരമാണ് യു.എ.ഇയിലുള്ളവരെ ഈ പെരുന്നാള്‍ കാലത്ത് കാത്തിരിക്കുന്നത്.
വലിയ ചിലവ് ഇല്ലാത്ത രീതിയില്‍ ഡിസ്‌ക്കൗണ്ടുകളും സ്‌പെഷ്യല്‍ പ്രൈസുകളും വാങ്ങി പെരുന്നാള്‍ ആഘോഷിക്കാന്‍ പറ്റിയ നിരവധി അവസരങ്ങളാണ് യു.എ.ഇയിലുളളവരെ കാത്തിരിക്കുന്നത്.

1 വെടിക്കെട്ട് ആഘോഷങ്ങള്‍

വെടിക്കെട്ട് ആഘോഷങ്ങള്‍ ഇഷ്ടമില്ലാത്തവരുണ്ടോ? എങ്കില്‍ വെടിക്കെട്ട് കണ്ട് പെരുന്നാള്‍ ആഘോഷിക്കാന്‍ പറ്റിയ നിരവധി ഇടങ്ങളാണ് യു.എ.ഇ.യിലുണ്ട്. യാസ് ദ്വീപ്, ബ്ലൂ വാട്ടര്‍, ബീച്ച് കാന്റീന്‍, ദുബായ് പാര്‍ക്ക് എന്നിവിടങ്ങളില്‍ വെടിക്കെട്ട് ആഘോഷങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കും. കൂടാതെ ഗ്ലോബല്‍ വില്ലേജിലും വെളളിയാഴ്ച മുതല്‍ നീണ്ടുനില്‍ക്കുന്ന ഏഴ് ദിവസം നീണ്ട് നില്‍ക്കുന്ന വെടിക്കെട്ട് ആസ്വദിക്കാം.

2 ഗ്ലോബല്‍ വില്ലേജ്

വിവിധ സംസ്‌കാരങ്ങളിലും രാജ്യങ്ങളിലുമുള്ളവര്‍ ഒന്നിച്ച് താമസിക്കുന്ന ലോകത്തിന്റെ ഒരു ചെറു പതിപ്പാണിത്. 90ലേറെ വ്യത്യസ്ത സംസ്‌കാരങ്ങളില്‍ പെടുന്നവരാണ് ഇവിടെ ഒരുമിച്ച് താമസിക്കുന്നത്. ഏപ്രില്‍ 29ന് പൂട്ടുന്ന ആഗോള ഗ്രാമം സന്ദര്‍ശിക്കുന്നതിലൂടെ ലോകത്തിന്റെ ഒരു ചെറു പതിപ്പില്‍ ചെന്ന് പെട്ടത് പോലെയുള്ള അനുഭൂതി നുകരാം. മൂന്ന് വയസില്‍ താഴെയുള്ള കുട്ടികള്‍, മുതിര്‍ന്ന പൗരര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ആഗോള ഗ്രാമത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

3 ഫ്‌ളോട്ടിങ് ബുക്ക് ഫെയര്‍

നിങ്ങള്‍ ഒരു പുസ്തക പ്രേമിയാണോ, എങ്കില്‍ റാസല്‍ ഖൈമയില്‍ വെച്ച് നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഫ്‌ളോട്ടിങ് ബുക്ക് ഫെയറില്‍ നിങ്ങള്‍ക്ക് പങ്കെടുക്കാം. എംവി ലോഗോസ് എന്ന കപ്പലില്‍ വെച്ച് നടക്കുന്ന ബുക്ക് ഫെയറില്‍ ടിക്കറ്റ് സൗജന്യമാണ്.

4 ദുബായ് മുതല പാര്‍ക്ക്

മുതലകള്‍ എന്നാല്‍ നമ്മള്‍ മലയാളികള്‍ക്ക് ഒരു തരത്തിലുള്ള ഭീകര രൂപികളാണല്ലോ. എന്നാല്‍ ഏപ്രില്‍ 18 മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുന്ന മുതല പാര്‍ക്ക് സന്ദര്‍ശിക്കുകന്നതിലൂടെ ഈ ജീവി വര്‍ഗത്തിന്റെ അത്ഭുതാവാഹകമായ ജീവിതത്തെ അടുത്തറിയാന്‍ സാധിക്കും.

5 മാളുകള്‍

ഡിസ്‌കൗണ്ടുകളും ആക്റ്റിവിറ്റികളും അടങ്ങുന്ന പെരുന്നാള്‍ ആഘോഷങ്ങളാണ് നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ മാളുകളിലാക്കാം. ഇബ്‌നു ബത്തൂത്ത മാള്‍, മെര്‍ക്കാറ്റോ മാള്‍, ഓസിസ് മാള്‍, ടൈംസ് സ്‌ക്വയര്‍ സെന്റര്‍ എന്നിവിടങ്ങളിലെ മാളുകളില്‍ വലിയ രീതിയില്‍ പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാവുന്നതാണ്.

6, ദുബായ് ഫുഡ് ഫെസ്റ്റിവല്‍

ഭക്ഷണ പ്രേമികള്‍ക്ക് പെരുന്നാള്‍ കളറാക്കാനായി ദുബായ് ഫുഡ് ഫെസ്റ്റിവല്‍ പുരോഗമിക്കുകയാണ്. ജുമൈറ ബീച്ചില്‍ വെച്ച് നടക്കുന്ന ഫുഡ് ഫെസ്റ്റിവലില്‍ നിരവധി എന്റര്‍ടൈന്‍മെന്റ് പ്രവര്‍ത്തികളും നടക്കുന്നുണ്ട്. മെയ് ഏഴ് വരെയാണ് ദുബായ് ഫുഡ് ഫെസ്റ്റിവല്‍ നടക്കുന്നത്.

7, അമ്യൂസ്‌മെന്റ് പാര്‍ക്ക്

കുട്ടികളുമായി പെരുന്നാള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണോ നിങ്ങള്‍. എന്നാല്‍ അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ നിങ്ങള്‍ക്ക് പറ്റിയ ഇടമാണ്. ലെഗോലാന്‍ഡ് ദുബായ് റിസോര്‍ട്ടില്‍ ഉള്‍പ്പെട്ട അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ കുട്ടികള്‍ക്കൊപ്പം അടിച്ചുപൊളിക്കാന്‍ പറ്റിയ 60ലേറെ റൈഡുകളുണ്ട്.

8, ചന്ദ്ര മ്യൂസിയം

ഒലിഒലി ക്രിയേറ്റീവ് മ്യൂസിയത്തില്‍ നിര്‍മിക്കപ്പെട്ട ചന്ദ്രരൂപമുളള മ്യൂസിയം പെരുന്നാളിന് സന്ദര്‍ശിക്കാന്‍ പറ്റിയ ഇടമാണ്. 5 മീറ്റര്‍ നീളമുളള ഈ ബിംബം ലൂക്ക് ജെറാം എന്ന ആര്‍ട്ടിസ്റ്റാണ് രൂപ കല്‍പന ചെയ്തത്.

9, എമിറേറ്റ്‌സ് ബയോ ഫാം

കുടുംബവുമായി കൃഷി ഉള്‍പ്പെടെയുളള ആക്ടിവിറ്റികളുമായി പെരുന്നാള്‍ ആഘോഷിക്കാന്‍ താത്പര്യമുളളവര്‍ക്ക് പറ്റിയ ഇടമാണ്
എമിറേറ്റ്‌സ് ബയോ ഫാം. രുചികരമായ ഭക്ഷണത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ പറ്റിയ ഇവിടെ ഒരാള്‍ക്ക് 80 ദിര്‍ഹമാണ് ചെലവ്. ആറ് വയസിന് താഴെയിളള കുട്ടികള്‍ക്ക് 40 ദിര്‍ഹവും മൂന്ന് വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യവുമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.