2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് കാറുകള്‍ ഇന്ത്യയില്‍ നിയമപരമല്ലാത്തതിന്റെ കാരണം ഇവയാണ്‌

ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് കാറുകള്‍ ഇന്ത്യയില്‍ നിയമപരമല്ലാത്തതിന്റെ കാരണം ഇവയാണ്‌

അമേരിക്ക പോലുള്ള പല വിദേശ രാജ്യങ്ങളും പിന്തുടരുന്ന ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവിങ് നമ്മുടെ നിരത്തുകളില്‍ നിയമപരമല്ലാത്തതിന്റെ കാരണം എന്താണെന്ന് പലര്‍ക്കും അറിയില്ല. രാജ്യത്ത് ഒരു വ്യക്തിക്കും ഇടത് വശത്ത് വാഹനം വാങ്ങാനോ രജിസ്റ്റര്‍ ചെയ്യാനോ ഓടിക്കാനോ കഴിയില്ലെന്ന് മോട്ടോര്‍ വാഹന നിയമം വ്യക്തമായി പറയുന്നുണ്ട്.

മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് 1939 ലെ സെക്ഷന്‍ 180 പറയുന്നതനുസരിച്ച് ‘ഒരു മെക്കാനിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ സിഗ്‌നലിംഗ് ഉപകരണം സജ്ജീകരിച്ചിട്ടില്ലെങ്കില്‍ ലെഫ്റ്റ് ഹാന്‍ഡ് സ്റ്റിയറിംഗ് നിയന്ത്രണമുള്ള ഒരു മോട്ടോര്‍ വാഹനവും പൊതുസ്ഥലത്ത് ഓടിക്കുകയോ അനുവദിക്കുകയോ ചെയ്യരുതെന്നാണ് നിയമം അനുശാസിക്കുന്നത്. ഒരേ സമയം LHD, RHD കാറുകള്‍ അനുവദിക്കുന്ന ഒരു രാജ്യവും ലോകത്ത് ഇല്ല.

റോഡ് സുരക്ഷയാണ് ഇതിന് പിന്നിലെ പ്രധാന കാരണം. എല്ലാ വാഹനങ്ങളും വലത് വശത്തുകൂടി ഓടുന്ന ഒരു രാജ്യത്ത്, ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് വാഹനങ്ങള്‍ ഉപയോഗിച്ചാല്‍ ഡ്രൈവര്‍ക്ക് കാഴ്ച്ച തടസം പോലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല, പൊതു സുരക്ഷയ്ക്ക് അപകടമുണ്ടാക്കുകയും ചെയ്യും. റൈറ്റ് ഹാന്‍ഡ് ഡ്രൈവ് കാര്‍ നിയമം പിന്തുടരുന്നുണ്ടെങ്കിലും നമ്മുടെ രാജ്യത്ത് കുറച്ച് ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് കാറുകളുടെ സാന്നിധ്യവുമുണ്ടെന്ന് നേരത്തെ പറഞ്ഞുവല്ലോ.

ഈ കാറുകളില്‍ ഭൂരിഭാഗവും വിന്റേജ് മോഡലുകളാണ് എന്നതാണ് സത്യം. പ്രത്യേക അവസരങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനായാണ് ഇവ രാജ്യത്ത് അനുവദിച്ചിരിക്കുന്നത്. ഈ കാറുകളില്‍ ചിലത് മുമ്പ് രാജകുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ളവയായിരുന്നു. ഇതുകൂടാതെ ഇന്ത്യയിലെ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് നിയമം മറികടന്ന് കേന്ദ്രം വളരെ കുറച്ച് വാഹനങ്ങള്‍ക്ക് മാത്രമേ അനുമതി നല്‍കുന്നുള്ളൂ.

1947 വരെ രാജ്യം ഭരിച്ചിരുന്ന ബ്രിട്ടീഷുകാരുടെ കൊളോണിയല്‍ സ്വാധീനമാണ് ഇന്ത്യയൊരു റൈറ്റ് ഹാന്‍ഡ് ഡ്രൈവ് രാജ്യമായി മാറാനുള്ള കാരണം. ഇന്ത്യയെപ്പോലെ യുണൈറ്റഡ് കിംഗ്ഡവും റൈറ്റ് ഹാന്‍ഡ് ഡ്രൈവ് കാറുകള്‍ ഒരു മാനദണ്ഡമായി ഉപയോഗിക്കുന്നുണ്ട്. ബ്രിട്ടീഷ് കാലഘട്ടത്തിലെ ചില വിന്റേജ് കാറുകളാണിതെന്ന് വ്യക്തമാണ്. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും പോലെ ബ്രിട്ടീഷുകാര്‍ കോളനിവത്കരിച്ച മറ്റ് ചില രാജ്യങ്ങളും റൈറ്റ് ഹാന്‍ഡ് ഡ്രൈവ് നിയമമാണ് പിന്തുടരുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.