These Are The Country’s Indians Can Travel Without Visa
പാസ്പോര്‍ട്ട് എന്നത് ഒരു രാജ്യത്തെ പൗരന്‍മാര്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് സഞ്ചരിക്കാന്‍ പ്രാപ്തി നല്‍കുന്ന സങ്കേതമാണ്.
ഒരു രാജ്യത്തിന്റെ പാസ്പോര്‍ട്ട് എത്രത്തോളം ശക്തമാണോ എന്നത് അനുസരിച്ച് ആ രാജ്യത്തെ പൗരന്‍മാര്‍ക്ക് കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാന്‍ സാധിക്കും.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ജപ്പാനാണ് ലോകത്ത് ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുളളത്. ജപ്പാന്റെ പാസ്‌പോര്‍ട്ട് കൈവശമുളളവര്‍ക്ക് 193 രാജ്യങ്ങളിലേക്ക് പാസ്‌പോര്‍ട്ടില്ലാതെ സഞ്ചരിക്കാന്‍ സാധിക്കും. ജപ്പാന്‍ കഴിഞ്ഞാല്‍ സിംഗപ്പൂരിനും ദക്ഷിണ കൊറിയക്കുമാണ് ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുള്ളത്.
192 രാജ്യങ്ങളിലാണ് സിംഗപ്പൂരിന്റെയും സൗത്ത് കൊറിയയുടെയും പാസ്‌പോര്‍ട്ട് കൈവശമുളളവര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്നത്.
ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് കൈവശമുളള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് 85ാം സ്ഥാനമാണുള്ളത്. ഇന്ത്യയുടെ പാസ്‌പോര്‍ട്ട് കൈവശമുളളവര്‍ക്ക് 59 രാജ്യങ്ങളിലേക്കാണ് വിസകൂടാതെ സഞ്ചരിക്കാന്‍ സാധിക്കുന്നത്.
കൂടാതെ തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, മാലിദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ ഇവക്ക് പുറമെ 21 ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനവും ലഭ്യമാണ്.
ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ സഞ്ചരിക്കാന്‍ പറ്റിയ 59 രാജ്യങ്ങള്‍
കൂക്ക് ഐലന്‍ഡ്, ഫിജി, മാര്‍ഷല്‍ ഐലന്‍ഡ്, മൈക്രോനേഷ്യ, നിയു(niue), പലാവു ഐലന്‍ഡ്, സമോവ, തുവാലു(tuvalu) വനൂത്തു (vanuatu), ഇറാന്‍, ജോര്‍ദാന്‍, ഒമാന്‍, ക്യൂയി(queue), അല്‍ബേനിയ, ബാര്‍ബഡോസ്, ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്‌സ്, ഡൊമിനിക്ക, ഗ്രോനഡ, ഹെയ്ത്തി, ജമൈക്ക, മോണ്‍ടെറാസ്ട്ട്, സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്, സെന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രെനാഡൈന്‍സ്, ട്രിനിനാഡ് ആന്‍ഡ് ടുബാഗോ, കംബോഡിയ, ഇന്തോനേഷ്യ, ഭൂട്ടാന്‍, സെന്റ് ലൂസിയ, ലാവോസ്, മക്കാവൂ, മാലിദ്വീപ്, മ്യാന്‍മര്‍, നേപ്പാള്‍, ശ്രീലങ്ക, തായ്‌ലന്‍ഡ്, തിമോര്‍-ലെസ്‌റ്റോ, ബൊളീവിയ.
ഗാബോണ്‍,ഗിനിയബിസാവു,മഡഗാസകര്‍,മൗറിറ്റാനിയ,മൗറീഷ്യസ്,മൊസാംബിക്ക്,റുവാണ്ട,സെനഗല്‍,സീഷെല്‍സ്,സിയറലിയോണ്‍,
സൊമാലിയ,ടാന്‍സാനിയ,ടോഗോ, ടുണീഷ്യ,ഉഗാണ്ട,എത്യോപ്യ,സിംബാബ്വെ ,കേപ് വെര്‍ഡെ ദ്വീപ്,കൊമോറോ ദ്വീപ്, എല്‍സാല്‍വഡോര്‍,ബോട്‌സ്വാന ബുറുണ്ടി.
Content Highlights: These Are The Country’s Indians Can Travel Without Visa
Comments are closed for this post.