പലര്‍ക്കും ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ നെഞ്ചെരിച്ചില്‍ അനുഭവപ്പെടാറുണ്ട്. ഇത്തരത്തില്‍ ഉണ്ടാകുന്ന നെഞ്ചെരിച്ചില്‍ മാറ്റിയെടുക്കാന്‍ വീട്ടില്‍ ചെയ്യാവുന്ന വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളുണ്ട്.
ആപ്പിള്‍ സിഡാര്‍ വിനിഗര്‍
നിങ്ങള്‍ക്ക് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുമ്പോള്‍ ഇത് മാറ്റിയെടുക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ആപ്പിള്‍ സിഡാര്‍ വിനിഗര്‍ ഉപയോഗിക്കുക എന്നത്. ഇതിനായി 1 അല്ലെങ്കില്‍ 2 ടീസ്പൂണ്‍ ഫില്‍റ്റര്‍ ചെയ്യാത്ത ആപ്പിള്‍ സിഡാര്‍ വിനിഗര്‍ എടുത്ത് ചെറു ചൂടുവെള്ളത്തില്‍ ചേര്‍ക്കണം. ഇതിലേയ്ക്ക് കുറച്ച് തേനും ചേര്‍ക്കാവുന്നതാണ്. ഇത് ഒരു ദിവസത്തില്‍ രണ്ട് നേരം കുടിക്കുന്നത് നല്ലതാണ്. വെറും വയറ്റില്‍ കുടിക്കുന്നതാണ് ഏറ്റവും നല്ലത്.
കറ്റാര്‍വാഴ
വയറിനെ തണുപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് കറ്റാര്‍വാഴ. ദഹനപ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ ഇത് വളരെ നല്ലതാണ്. ഇത് അസിഡിറ്റി കുളയ്ക്കുകയും വയര്‍ ശാന്തമാക്കുകയും ചെയ്യുന്നു. അതുപോലെ, ശരീരത്തിലെ വീക്കം കുറയ്ക്കാനും ഇത് സഹായിക്കും. അതിനാല്‍ അര ഗ്ലാസ്സ് കറ്റാര്‍വാഴ ജ്യൂസ് ആഹാരത്തിന് മുന്‍പ് കുടിക്കുന്നത് നെഞ്ചെരിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും.
പഴം
പഴം കഴിച്ചാലും വയറിനെ തണുപ്പിക്കാന്‍ സാധിക്കും. കൃത്യമായി ദഹനം നടക്കുന്നതിന് പഴം വളരെയധികം സഹായിക്കുന്നുണ്ട്. അതുപോലെ, നെഞ്ചെരിച്ചില്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് പഴം. നിങ്ങള്‍ക്ക് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്ന സമയത്ത് നല്ല തണുപ്പച്ച പാല്‍, അല്ലെങ്കില്‍ പഴം കഴിക്കുന്നത് നല്ലതാണ്. ഇത് നെഞ്ചെരിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും.
പഴം മാത്രമല്ല, പപ്പായ, ആപ്പിള്‍, തണ്ണിമത്തന്‍ എന്നിവയും നെഞ്ചെരിച്ചില്‍ പ്രശ്‌നം കുറയ്ക്കാന്‍ വളരെ നല്ലതാണ്.
തൈര്
നെഞ്ചെരിച്ചില്‍ കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് തൈര് കഴിക്കുന്നത്. ഇത് വയറിനെ തണുപ്പിക്കുകയും അസിഡിറ്റി പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നുണ്ട്. അതുപോലെ, ആരോഗ്യത്തിനും നല്ലതാണ്.
Comments are closed for this post.