2023 December 06 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മുസ്‌ലിം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ല. അതിന്റെ പേരില്‍ തര്‍ക്കമുണ്ടാവില്ല- കെ. മുരളീധരന്‍

മുസ്‌ലിം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ല. അതിന്റെ പേരില്‍ തര്‍ക്കമുണ്ടാവില്ല- കെ. മുരളീധരന്‍

   

തിരുവനന്തപുരം: മുസ്‌ലിം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് കെ.മുരളീധരന്‍. മുന്‍പും ലീഗിന് സീറ്റ് കൊടുത്തിട്ടുണ്ട്. അതിന്റെ പേരില്‍ തര്‍ക്കം ഉണ്ടാകില്ല. ഉഭയകക്ഷി ചര്‍ച്ചയിലൂടെ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

കരുവന്നൂരില്‍ ഇഡിയുടെ ഇടപെടല്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ആര്‍ക്കും പറയാനാകില്ലെന്നും ഇ.ഡി അന്വേഷിച്ചാലും സംസ്ഥാനം അന്വേഷിച്ചാലും അത് അഴിമതി തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ കരുവന്നൂരിന്റെ മറവില്‍ എല്ലാ സഹകരണ ബാങ്കുകളെയും തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും അതിനോട് കോണ്‍ഗ്രസിന് യോജിപ്പില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. കരുവന്നൂരില്‍ ഇ ഡി അന്വേഷണം പരമാവധി എ സി മൊയ്തീന്‍ വരെയേ എത്തു. അതിനു മുമ്പേ അഡ്ജസ്റ്റ്‌മെന്റ് നടക്കുമെന്നും അദ്ദേഹം തുറന്നടിച്ചു. എന്നാല്‍ കരുവന്നൂര്‍ വെച്ച് തൃശൂര്‍ പിടിക്കാമെന്ന് ബി.ജെ.പി കരുതേണ്ടെന്നും കെട്ടിവെച്ച പണം കിട്ടുമോ എന്ന് മാത്രം നോക്കിയാല്‍ മതിയെന്നും അദ്ദേഹം പരിഹസിച്ചു.

മൂന്നാം ലോക്‌സഭാ സീറ്റിന് മുസ്‌ലിം ലീഗിന് എല്ലാ അര്‍ഹതയുമുണ്ടെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ഇന്നലെ പ്രതികരിച്ചിരുന്നു. ഇപ്പോഴുളളത് പോരാ എന്നത് ശരിയാണ്. എന്നാല്‍ യു.ഡി.എഫില്‍ ആലോചിച്ചാവും അന്തിമ തീരുമാനമെന്നും കുഞ്ഞാലിക്കുട്ടി കണ്ണൂരില്‍ പറഞ്ഞിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് സീറ്റുമായി ബന്ധപ്പെട്ടുള്ള കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം ഉണ്ടായത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.