2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘ബില്ലുകളില്‍ വ്യക്തതയില്ല, ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ക്കും ഉത്തരമില്ല’; രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍

ബില്ലുകളില്‍ വ്യക്തതയില്ല, ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ക്കും ഉത്തരമില്ല; രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളില്‍ വ്യക്തതയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൂടാതെ മന്ത്രിമാര്‍ക്കും തന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

‘മുഖ്യമന്ത്രിയാണ് സര്‍വകലാശാലകളുടെ ചാന്‍സലറായി തുടരാന്‍ ആവശ്യപ്പെട്ടത്. പക്ഷേ ചാന്‍സലറായി തുടരാന്‍ ആവശ്യപ്പെട്ട മുഖ്യമന്ത്രി തന്റെ സംശയങ്ങള്‍ ദൂരീകരിക്കുന്നില്ല. ബില്ലുകളില്‍ തനിക്ക് ഇനിയും വ്യക്തത ലഭിക്കേണ്ടതുണ്ട്. ബില്ലുകളെക്കുറിച്ചുള്ള തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചേ പറ്റൂ. മുഖ്യമന്ത്രി അയച്ച മന്ത്രിമാര്‍ക്ക് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സാധിക്കുന്നില്ല. താന്‍ പിന്നെ ആരോടാണ് കാര്യങ്ങള്‍ ചോദിക്കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു’.

നിയമസഭ വിശദമായ ചര്‍ച്ചകള്‍ നടത്തി പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കുന്ന ബില്‍, സര്‍വകലാശാലാ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്‍ തുടങ്ങിയ ബില്ലുകളിലാണ് ഗവര്‍ണര്‍ തീരുമാനമെടുക്കാത്തത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.