2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

കൂടുതല്‍ തെളിവുകളുണ്ട്, പി.സി ജോര്‍ജിനെതിരെ നാളെ ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്നു പരാതിക്കാരി

തിരുവനന്തപുരം: പി.സി ജോര്‍ജിനെതിരെ നല്‍കിയ പരാതിയില്‍ കൂടുതല്‍ തെളിവുകളുണ്ടെന്ന് പരാതിക്കാരി. ഇക്കാര്യം ചൂണ്ടിക്കാട്ടി നാളെ തന്നെ ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. പി.സി ജോര്‍ജ് തന്റെ മെന്ററായിരുന്നു. പീഡനശ്രമത്തോടെയാണ് അതല്ലാതായത്.
തന്നെ രാഷ്ട്രീയമായി വലിച്ചിഴക്കാന്‍ ശ്രമിക്കുകകയാണ്. മോശക്കാരിയാക്കാന്‍ ശ്രമിക്കുന്നു. എല്ലാവര്‍ക്കെതിരേയും പീഡനപരാതി നല്‍കുന്നയാളാണെന്നാണ് ആക്ഷേപിക്കുന്നത്. ആ ആരോപണം നിലനില്‍ക്കുന്നതുകൊണ്ടാണ് ജോര്‍ജിനെതിരായ പരാതി പറയാന്‍ വൈകിയത്. താന്‍ ചില ചികിത്സയിലായിരുന്നു. കണ്ണിന്റെ കാഴ്ചനഷ്ടമാകുന്നു. ഇതിന്റെ ചികിത്സയിലായിരുന്നു. മോശക്കാരിയാണെന്ന് വരുത്തി തീര്‍ത്താലും പറയാനുള്ളത് പറയുമെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്നും പരാതിക്കാരി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.