ആലുവ: കൊല ചെയ്യപ്പെട്ട അഞ്ചു വയസുകാരിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കണമെന്ന് എറണാകുളം പോക്‌സോ കോടതി. കുട്ടിയുടെ പേരോ ചിത്രമോ മറ്റ് വിശദാംശങ്ങളോ ഒന്നും പ്രസിദ്ധീകരിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. കവല പ്രസംഗങ്ങളില്‍ കുട്ടിയുടെ പേര് പറയാന്‍ പാടില്ലെന്നും കര്‍ശന നിര്‍ദേശമുണ്ട്. പ്രതിയുടെ ചിത്രം പത്രങ്ങളില്‍ വന്നശേഷം തിരിച്ചറിയല്‍ പരേഡ് നടത്തുന്നത് എന്തിനാണെന്നും അന്വേഷണ സംഘത്തോട് കോടതി ചോദിച്ചു.
പ്രതിയായ അസ്ഫാക്ക് ആലമിനെ പൊലീസ് പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ ഓഗസ്റ്റ് പത്തിന് രാവിലെ 11 മണിയ്ക്ക് കോടതിയില്‍ ഹാജരാക്കണമെന്ന് എറണാകുളം പ്രത്യേക പോക്‌സോ കോടതി നിര്‍ദേശിച്ചു. ഇയാള്‍ നേരത്തെയും പോക്‌സോ കേസില്‍ പ്രതിയാണെന്നാണ് വിവരം.
Comments are closed for this post.