2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുന്നത് ഉരുള്‍ പൊട്ടല്‍; ഇനിയും രാജി തുടരുമെന്നും കോടിയേരി

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നീതി ലഭിക്കുന്നില്ല എന്നതിന്റെ തെളിവാണ് കെ.പി അനില്‍ കുമാറിന്റെ രാജിയെന്ന് കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി ഓഫിസിന്റെ താക്കോല്‍ കൈവശമുണ്ടായിരുന്ന ആളാണ് ഇപ്പോള്‍ സി.പി.എമ്മില്‍ എത്തിയിക്കുന്നത്. പുതിയ നേതൃത്വം വന്നതു ശേഷം കോണ്‍ഗ്രസില്‍ ഉരുള്‍പൊട്ടലാണ് സംഭവിച്ചിരിക്കുന്നത്.

ഇതു നേതൃത്വം ദുര്‍ബ്ബലമായതുകൊണ്ടാണെന്നും കെ.പി അനില്‍ കുമാറിനെ സ്വീകരിച്ച ശേഷം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസ് സെമി കേഡര്‍ രാഷ്ട്രീയ പാര്‍ട്ടി ആകുമെന്നു പറയുന്നു. അതു മനസ്സിലാവുന്നില്ല. കോണ്‍ഗ്രസിന്റെ ഭരണഘടന തന്നെ കേഡര്‍ പാര്‍ട്ടിക്കു ചേര്‍ന്നതല്ലെന്നും കോടിയേരി പറഞ്ഞു.
കോണ്‍ഗ്രസ് വിട്ടു വരുന്നവര്‍ക്കെല്ലാം അര്‍ഹമായ പരിഗണന സി.പി.എം നല്‍കും. ഏതെങ്കിലും പ്രലോഭനത്തിലല്ല നേതാക്കളായ പ്രശാന്തും അനില്‍ കുമാറും സിപിഎമ്മില്‍ എത്തിയതെന്നും കോടിയേരി പറഞ്ഞു. നിരുപാധികമാണ് ഇവരുടെ പാര്‍ട്ടി പ്രവേശനം

അനില്‍കുമാറിനെ ചുവന്ന ഷാള്‍ അണിയിച്ചാണ് സ്വീകരിച്ചത്. സിപിഎമ്മുമായുള്ള ധാരണ പ്രകാരമാണ് തിരുവനന്തപുരം വഴുതയ്ക്കാടുള്ള ഹോട്ടല്‍ വിവാന്തയില്‍ പത്രസമ്മളനം നടത്തിയ ശേഷം കേവലം ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള എ.കെ.ജി സെന്ററില്‍ അനില്‍ കുമാര്‍ എത്തിയത്. റോസക്കുട്ടിയ്ക്കും, പ്രശാന്തിനും ശേഷം കോണ്‍ഗ്രസില്‍ എത്തുന്ന പ്രമുഖ നേതാവാണ് കെ.പി അനില്‍കുമാര്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.