നാടും വീടും എല്ലാം വിട്ട് ജോലിചെയ്യാന്‍ എല്ലാവരെയും പ്രാപ്തരാക്കുന്ന പ്രധാനഘടകം സാമ്പത്തിക ഭദ്രത തന്നെയാണ്. മറ്റൊരു രാജ്യത്ത് ജോലി ചെയ്യുന്നത് നമ്മുടെയെല്ലാം കരിയര്‍ വളര്‍ത്തുന്നതിനും പുതിയ ആചാരങ്ങളെയും സംസ്‌കാരങ്ങളെയും കുറിച്ച് പഠിക്കാനും അറിയാനുമെല്ലാം ഉള്ളതും ഒരു പ്രൊഫഷണല്‍ അനുഭവം നേടുന്നതിനുള്ള ഒരു തുറന്ന അവസരം കൂടിയാണ്.
ഗള്‍ഫ് നാടുകളിലേക്ക് വിമാനം കയറുന്നവര്‍ പ്രധാനമായും ജോലി സംബന്ധമായ കാര്യങ്ങള്‍ക്കോ കച്ചവട താത്പര്യങ്ങള്‍ക്കോ വേണ്ടിയാണ്. എന്നാല്‍ ഇന്നിപ്പോള്‍ വിദ്യാര്‍ഥികളായാലും മുതിര്‍ന്നവരായാലും ഗള്‍ഫെന്ന സാമ്പത്തിക സ്രോതസിനെ മാറ്റിപ്പിടിച്ച് ലണ്ടന്‍, കാനഡ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിമാനം കയറുന്നുണ്ട്. മിക്ക മലയാളികളും തൊഴിലിന്റെ കൂടെ തന്നെ പല ബിരുദങ്ങളും നേടിയെടുക്കുന്നുണ്ട്.
വിദേശ കുടിയേറ്റം ലക്ഷ്യം വെക്കുന്ന മലയാളികള്‍ ആദ്യം ലക്ഷ്യം വയ്ക്കുന്ന നാടായി മാറിയിട്ടുണ്ട് ലണ്ടന്‍. നിരവധി യുവാക്കളാണ് ഇവിടേക്ക് കുടിയേറിയിട്ടുള്ളത്. പഠന വിസയില്‍ രാജ്യത്ത് എത്തി, പിന്നീട് ജോലി കണ്ടെത്തി തൊഴില്‍ വിസയിലേക്ക് മാറുന്നതാണ് പലരുടേയും രീതി. കാനഡയെ അപേക്ഷിച്ച് അല്‍പം ചിലവേറിയതാണെന്ന് പൊതുവെ പറയാറുണ്ടെങ്കില്‍ യുകെ കുടിയേറ്റം കൂടുതല്‍ എളുപ്പമാണ്.
യുകെ ലക്ഷ്യം വെക്കുന്ന മലയാളികള്‍ക്ക് സന്തോഷം നല്‍കികൊണ്ട് വന്‍ തൊഴില്‍ അവസരങ്ങളുടെ വാര്‍ത്തയാണ് യൂറോപ്യന്‍ രാജ്യത്ത് നിന്നും വരുന്നത്. മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങളെയും പോലെ, യുണൈറ്റഡ് കിംഗ്ഡവും രൂക്ഷമായ തൊഴിലാളി ക്ഷാമം നേരിടുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായിട്ടാണ്, ലോകമെമ്പാടുമുള്ള വിദേശ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനായി യുകെ സര്‍ക്കാര്‍ ഒരു സൗജന്യ തൊഴില്‍ പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുന്നത്.
എല്ലാ മേഖലകളിലുമായി ഏകദേശം 1.7 ലക്ഷം ജോലികളാണ് ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ ജോലിയിലേക്ക് എങ്ങനെ അപേക്ഷിക്കണം, എന്താണ് യോഗ്യത എന്നതിനെക്കുറിച്ച് https://findajob.dwp.gov.uk/ ലിങ്ക് വഴി അറിയാം. എല്ലാ മേഖലകളിലും തൊഴിലുകളിലുമായി 168,081 തൊഴില്‍ ലിസ്റ്റിംഗുകളുള്ള പോര്‍ട്ടല്‍ ലോകത്തിന്റെ എവിടെ നിന്നുമുള്ള അപേക്ഷകര്‍ക്കായി തുറന്നിരിക്കുന്നു. സാങ്കേതിക വിദ്യയ്ക്ക് പുറമെ അദ്ധ്യാപനം, നിര്‍മ്മാണം, ഹോട്ടല്‍ വ്യവസായം തുടങ്ങിയ മേഖലകളിലും ഒഴിവുണ്ട്. യുകെയിലുടനീളമുള്ള വിവിധ പ്രദേശങ്ങളില്‍ തൊഴിലന്വേഷകരെ അവസരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നതിനുള്ള ഫില്‍ട്ടറുകളും പോര്‍ട്ടലില്‍ ലഭ്യമാണ്.
There are many opportunities in the UK government's new job portal, which is dear to Malayalis
Comments are closed for this post.