കൊച്ചി: അധ്യാപകനെതിരായ പി.എം.ആര്‍ഷോയുടെ പരാതിയില്‍ കഴമ്പില്ലെന്ന് എക്‌സിമിനേഷന്‍ കമ്മിറ്റിറിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പ്രിന്‍സിപ്പലിന് കൈമാറി. കെ.എസ്.യു പ്രവര്‍ത്തകയായ വിദ്യാര്‍ത്ഥിനിയ്ക്ക് പുനര്‍ മൂല്യനിര്‍ണയത്തില്‍ കൂടുതല്‍മാര്‍ക്ക് കിട്ടാന്‍ അധ്യാപകനായ വിനോദ്കുമാര്‍ ഇടപെട്ടെന്നായിരുന്നു ആരോപണം. പുനര്‍ മൂല്യനിര്‍ണയത്തില്‍ 12 മാര്‍ക്ക് കൂടുതല്‍ കിട്ടിയതില്‍ അസ്വാഭാവികത ഇല്ലെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേ സമയം വ്യാജരേഖാ വിവാദത്തില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോക്കും മുന്‍ നേതാവ് വിദ്യക്കുമെതിരെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. അപ്പോഴും വ്യാജ രേഖ കേസില്‍ വിദ്യയെ കൈവിട്ട് ഗൂഡാലോചനവാദം ഉയര്‍ത്തുന്ന ആര്‍ഷൊക്കോപ്പമാണ് സി.പി.എം നിലകൊള്ളുന്നത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവും മന്ത്രി എം.ബി രാജേഷും സ്വീകരിച്ച നിലപാടുകള്‍ അങ്ങനെയാണ്.
ഇതിനെതിരേ എ.ഐ.എസ്.എഫ് ഇന്നലെ രംഗത്തെത്തിയിരുന്നു. സംഭവം ഒറ്റപ്പെട്ട സംഭവമായി കാണുന്നില്ലെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മന്ത്രി ആര്‍. ബിന്ദുവിനെ തള്ളുകയായിരുന്നു സിപി.ഐയുടെ വിദ്യാര്‍ഥി സംഘടന. എല്‍.ഡി.എഫ് ഭരിക്കുമ്പോള്‍ ഉയരുന്ന ആരോപണം അപമാനം ഉണ്ടാക്കുന്നതാണ്. വിദ്യാര്‍ത്ഥി അധ്യാപക നിയമനങ്ങള്‍ അടക്കം സര്‍ക്കാര്‍ പരിശോധിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ആര്‍.എസ് രാഹുല്‍ രാജ് ആവശ്യപ്പെട്ടിരുന്നു.
നിരപരാധിയാണെന്നും എഴുതാത്ത പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്നതില്‍ ഗൂഢാലോചനയുണ്ടെന്നും പാര്‍ട്ടിക്ക് ആര്‍ഷോ നല്‍കിയ വിശദീകരണം കണക്കിലെടുത്താണ് സര്‍ക്കാരും മന്ത്രിമാരും ഇദ്ദേഹത്തെ പിന്തുണക്കുന്നത്.
Comments are closed for this post.