2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യുവതി പപ്പടക്കോല്‍ വിഴുങ്ങി; ശ്വാസകോശം തുരന്ന് ആമാശയത്തിലെത്തി; ഓപ്പറേഷന്‍ കൂടാതെ പുറത്തെടുത്തു

യുവതി പപ്പടക്കോല്‍ വിഴുങ്ങി; ശ്വാസകോശം തുരന്ന് ആമാശയത്തിലെത്തി; ഓപ്പറേഷന്‍ കൂടാതെ പുറത്തെടുത്തു

കോഴിക്കോട്: യുവതി വിഴുങ്ങിയ പപ്പടക്കോല്‍ വായിലൂടെ പുറത്തെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇരുമ്പ് കൊണ്ടുള്ള പപ്പടക്കോല്‍ ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തത്.

മാനസികാസ്വാസ്ഥ്യമുള്ള മലപ്പുറം സ്വദേശിയായ യുവതിയാണ് പപ്പടക്കോല്‍ വിഴുങ്ങിയത്. അന്നനാളത്തിലൂടെ പോയി ഇടത് ശ്വാസകോശം തുരന്ന് ആമാശയത്തില്‍ ഉറച്ച് നില്‍ക്കുന്ന അവസ്ഥയിലായിരുന്നു. ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയാണെങ്കില്‍ സങ്കീര്‍ണമായി ഒരു ഭാഗം മുഴുവന്‍ തുറക്കേണ്ടതായി വരും. വിജയ സാധ്യതയും കുറവാണ്.

ഇതോടെയാണ് ഉപകരണങ്ങളുടെ സഹായത്തോടെ പുറത്തെടുക്കാന്‍ തീരുമാനിച്ചത്. ഫൈബര്‍ ഒപ്റ്റിക് ഇന്റുബേറ്റിങ് വിഡിയോ എന്‍ഡോസ്‌കോപ്പി, ഡയറക്ട് ലാറിങ്കോസ്‌കോപ്പി എന്നീ ആധുനിക ഉപകരണങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. ഇഎന്‍ടി, അനസ്തീസിയ, കാര്‍ഡിയോ തൊറാസിക് സര്‍ജറി, ജനറല്‍ സര്‍ജറി എന്നീ വിഭാഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് പപ്പടക്കോല്‍ വിജയകരമായി പുറത്തെടുത്തത്.

അതേസമയം യുവതി അപകടനില പൂര്‍ണ്ണമായി തരണം ചെയ്തിട്ടില്ല. ആന്തരിക രക്തസ്രാവമുണ്ടോ എന്ന് നിരീക്ഷിക്കാനായി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.