2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഫോട്ടോ അയച്ചുനല്‍കാന്‍ വൈകി; യുവാവിനെ കുത്തിക്കൊന്നു

ഫോട്ടോ അയച്ചുനല്‍കാന്‍ വൈകി; യുവാവിനെ കുത്തിക്കൊന്നു

ബംഗളൂരു: പെയ്ന്റിങ്ങിന് മുന്നില്‍ വെച്ച് എടുത്ത ചിത്രം അയച്ചുനല്‍കാന്‍ വൈകിയതിന് യുവാവിനെ കുത്തിക്കൊന്നു. ബംഗളൂരു റൂറല്‍ ജില്ലയില്‍ ദൊഡ്ഡബല്ലപുരയിലാണ് കൊലപാതകം. 18കാരനായ സൂര്യ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സൂര്യയും മൂന്ന് സുഹൃത്തുക്കളും ദീപാവലി ആഘോഷത്തിനായി സ്ഥലത്തെ റസ്റ്റൊറന്റിലത്തിയതായിരുന്നു.

റസ്റ്റൊറന്റിനു മുന്നിലുണ്ടായിരുന്ന പെയ്ന്റിങിനുമുന്നില്‍ നിന്ന് സൂര്യയും സുഹൃത്തുക്കളും ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെ മറ്റൊരു സംഘം യുവാക്കളും ഇവിടെയെത്തുകയും തങ്ങളുടെ ചിത്രങ്ങളും എടുത്ത് തരണമെന്നാവശ്യപ്പെടുകയും തുടര്‍ന്ന് എടുത്ത ചിത്രങ്ങള്‍ വാട്‌സ്ആപ് വഴി അയക്കാന്‍ ഇവര്‍ സൂര്യയോട് ആവശ്യപ്പെടുകയും ചെയ്തു. ഡിജിറ്റല്‍ കാമറയാണെന്നും ചിത്രങ്ങള്‍ കംപ്യൂട്ടറിലേക്ക് മാറ്റിയതിന് ശേഷമേ അയക്കാന്‍ കഴിയൂ എന്ന് മറുപടി പറഞ്ഞെങ്കിലും അക്രമികള്‍ ചെവികൊണ്ടില്ല.

   

തുടര്‍ന്ന് ഇരുസംഘങ്ങളും തമ്മില്‍ വാക്കുതര്‍ക്കവും സംഘര്‍ഷവും ആരംഭിച്ചു. ഇതിനിടെ ഒരാള്‍ ആയുധം ഉപയോഗിച്ച് സൂര്യയുടെ നെഞ്ചില്‍ കുത്തുകയായിരുന്നു. അക്രമി സംഘം ഉടന്‍ ബൈക്കുകളില്‍ രക്ഷപ്പെടുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

അഞ്ച് പേരടങ്ങിയ സംഘത്തിലെ ദിലീപ് എന്നയാളാണ് കുത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.