ദുബൈ: ദുബൈ സുന്നി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി ആരംഭിക്കുന്ന തന്‍വീര്‍ പ്രതിവാര ഖുര്‍ആന്‍ പഠന കോഴ്സിന്റെ ഉദ്ഘാടനം അബ്ദുല്‍ ജലീല്‍ ദാരിമി നിര്‍വഹിച്ചു. ഡോ.അല്‍ ഹാഫിള് ഹസം ഹംസയുടെ നേതൃത്വത്തിലാണ് ഖുര്‍ആന്‍ പഠന കോഴ്‌സ് നടക്കുന്നത്.
എല്ലാ വെള്ളിയാഴ്ചയും രാത്രി ഒമ്പതു മണി മുതല്‍ പത്തുമണിവരേ ഒരു വര്‍ഷം നീളുന്നതാണ് കോഴ്‌സ്. തജ്‌വീദ് അടിസ്ഥാനമാക്കി അര്‍ത്ഥസഹിതം ഖുര്‍ആന്‍ പഠനത്തിനുള്ള അവസരമാണ് ദുബൈയിലെ പ്രവാസികള്‍ക്ക് അവസരമൊരുക്കുന്നത്. ന്യൂതന പഠന രീതിയും സിലബസും പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് കോഴ്‌സ്.
Comments are closed for this post.