ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലുകളും മേഘസ്‌ഫോടനങ്ങളും സംഭവിക്കുന്നത് മൃഗങ്ങളോടുള്ള ക്രൂരത കാരണമെന്ന് ഐഐടി മണ്ഡി ഡയറക്ടര്‍ ലക്ഷ്മിധര്‍ ബെഹ്‌റ. മാംസം കഴിക്കില്ലെന്ന് പ്രതിജ്ഞയെടുക്കാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടന്നതിന്റെ ഉള്‍പ്പെടെ വീഡിയോ വിവാദമായിരിക്കുകയാണ്. ‘നമ്മള്‍ മൃഗങ്ങളെ കൊല്ലുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഹിമാചല്‍ പ്രദേശിന് കാര്യമായ തകര്‍ച്ച ഉണ്ടാകും. നിങ്ങള്‍ നിരപരാധികളായ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നു, പരിസ്ഥിതിയുടെ തകര്‍ച്ചയുമായി ഇതിന് ഒരു സഹജീവി ബന്ധമുണ്ട്, അത് നിങ്ങള്‍ക്ക് ഇപ്പോള്‍ കാണാന്‍ കഴിയില്ല, പക്ഷേ അവിടെയുണ്ട്’
‘ഇവിടെ മണ്ണിടിച്ചിലുകളും മേഘസ്‌ഫോടനങ്ങളും മറ്റ് പലതും വീണ്ടും വീണ്ടും ഉണ്ടാകുന്നു, ഇതെല്ലാം മൃഗങ്ങളോടുള്ള ക്രൂരതയുടെ ഫലങ്ങളാണ്, ആളുകള്‍ മാംസം കഴിക്കുന്നു,’ ലക്ഷ്മിധര്‍ ബെഹ്‌റ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഇതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ‘നല്ല മനുഷ്യനാകാന്‍, നിങ്ങള്‍ എന്താണ് ചെയ്യേണ്ടത്? മാംസാഹാരം കഴിക്കരുത്, ‘അദ്ദേഹം പറഞ്ഞു, തുടര്‍ന്ന് മാംസം കഴിക്കില്ലെന്ന് പ്രതിജ്ഞയെടുക്കാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.
Comments are closed for this post.