ന്യൂഡല്‍ഹി: രാജ്യത്ത് ഒക്ടോബര്‍ 12ന് 5ജി സേവനം നല്‍കി തുടങ്ങുമെന്ന് എന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. തുടര്‍ന്ന് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് 5ജി സേവനം വ്യാപിപ്പിക്കുമെന്നും കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് വ്യാഴാഴ്ച പറഞ്ഞു.
‘5 ഏ സേവനങ്ങള്‍ അതിവേഗം വ്യാപിപ്പിക്കാനാണ് പദ്ധതിയിടുകയാണ്, ടെലികോം ഓപ്പറേറ്റര്‍മാര്‍ അതിനായി പ്രവര്‍ത്തിക്കുകയും ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഒക്ടോബര്‍ 12നകം 5ജി സേവനങ്ങള്‍ സമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, തുടര്‍ന്ന് നഗരങ്ങളിലും പട്ടണങ്ങളിലും കൂടുതല്‍ വ്യാപിപ്പിക്കും’ ടെലികോം മന്ത്രി പറഞ്ഞു.
അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5ജി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. ‘ഇത് താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകും എന്നത് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കും. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ 5ജി എത്തിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കും’ കേന്ദ്രമന്ത്രി പറഞ്ഞു.
Comments are closed for this post.