2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കുഴിമണ്ണയിലും തുവ്വൂരിലും യു.ഡി.എഫിന് പ്രതിപക്ഷമില്ല

 

മലപ്പുറം: പ്രതിപക്ഷമില്ലാതെ ജില്ലയില്‍ രണ്ട് ഗ്രാമപഞ്ചായത്തുകള്‍. കുഴിമണ്ണ, തുവ്വൂര്‍ എന്നിവടങ്ങളിലാണ് യു.ഡി.എഫ് തൂത്തുവാരിയത്. കുഴിമണ്ണ പഞ്ചായത്തില്‍ 18 വാര്‍ഡില്‍ 14 സീറ്റ് മുസ്‌ലിം ലീഗും നാലു സീറ്റ് കോണ്‍ഗ്രസും നേടി. കഴിഞ്ഞ തവണ ഒന്‍പത് സീറ്റുകള്‍ വീതം ഇരുമുന്നണികള്‍ക്കും ലഭിച്ചതോടെ നറുക്കെടുപ്പിലൂടെയാണ് ഭരണം യു.ഡി.എഫ് ഭരണം നേടിയത്.

തുവ്വൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇടതിനെ വേരോടെ പറിച്ചുമാറ്റി തുവ്വൂര്‍ പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. പഞ്ചായത്തില്‍ 17 വാര്‍ഡുകളും യു.ഡി.എഫ് തൂത്തുവാരി. മുസ്‌ലിം ലീഗിന് 10 സീറ്റും കോണ്‍ഗ്രസിന് ഏഴും സീറ്റാണ് ലഭിച്ചത്. കഴിഞ്ഞ തവണ 17 ല്‍ 11 സീറ്റും സി.പി.എമ്മിന് ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ കക്കര, തരിപ്രമുണ്ട തുടങ്ങിയ പരമ്പരാഗത ഇടത് വാര്‍ഡുകള്‍ വരെ കടപുഴകി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.