2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ആ​ദ്യ സാറ്റലൈറ്റ് പ​ദ്ധ​തി​ക്ക് തുടക്കമിട്ട്​ യുഎഇ​

ദുബൈ: യുഎഇയുടെ ആ​ദ്യ സാറ്റലൈറ്റ് പ​ദ്ധ​തി​യായ ‘സിർബ്’ പദ്ധതിക്ക് തുടക്കമിട്ടു. റഡാർ സാറ്റലൈറ്റുകൾ വികസിപ്പിക്കാനും വിക്ഷേപിക്കാനുമായി 2022ൽ പ്രഖ്യാപനം നടത്തിയ പദ്ധതിയാണ് ‘സിർബ്’ പദ്ധതി. ഇത് നടപ്പിലാക്കുനതിൻ്റെ ഒന്നാം ഘട്ടം ആരംഭിച്ചതായി യുഎഇ അറിയിച്ചു. അബുദാബി കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാനും ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽ മക്തൂമും ചേർന്നാണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.

പദ്ധതി നടപ്പിലാക്കുന്നതിന്റെ ലക്ഷ്യങ്ങളെകുറിച്ചും സാറ്റലൈറ്റ് പ്രോഗ്രാം വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന നൂതന സാങ്കേതികവിദ്യകളെക്കുറിച്ചും അബുദാബി കിരീടാവകാശിയും, ദുബൈ കിരീടാവകാശിയും ചർച്ച നടത്തി. 2026-ൽ ആദ്യത്തെ ഉപഗ്രഹം വിക്ഷേപിക്കാൻ ആണ് ഇപ്പോൾ ദുബൈ ലക്ഷ്യം വെക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇവർ അവലേകനം നടത്തി. സാറ്റ്ലൈറ്റ് വികസിപ്പിക്കുന്നതിനായി യുഎഇ ബഹിരാകാശ ഏജൻസി ഒരു വ്യവസായിക കൺസോർഷ്യം രൂപവത്കരിച്ചിട്ടുണ്ട്.


രാത്രിയും പകലും ഏത് കാലാവസ്ഥയിലും ഒരുപോലെ വ്യക്തമായി ചിത്രങ്ങൽ പകർത്താൻ സാധിക്കും. കാലാവസ്ഥ വ്യതിയാന വെല്ലുവിളികൾ വേഗത്തിൽ അറിയാൻ സാധിക്കും. നഗരവികസനത്തിനും പ്രകൃതിദുരന്തങ്ങളെ നേരിടാനുള്ള ശ്രമങ്ങൾ നടത്തുന്നതിനും ഈ പുതിയ സാറ്റലെെറ്റിന്റെ സഹായം തേടാൻ സാധിക്കും. ഭക്ഷ്യസുരക്ഷ വെല്ലുവിളികളെ മറികടക്കാനും ഇത് സഹായിക്കും എന്നത് വിലയിരുത്തപ്പെടുന്നത്.

   


ഇത് കൂടാതെ സാറ്റലൈറ്റ് നിർമ്മാണ രംഗത്ത് യു.എ.ഇയെ ആഗോള ഹബ്ബായി മാറ്റുന്നതിന് പ്രാദേശിക വിദഗ്ധരെ വർധിപ്പിക്കുമെന്ന് ചടങ്ങിൽ അബുദാബി കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ പറഞ്ഞു. യുഎഇയുടെ ബഹിരാകാശ രംഗത്തെ മറ്റൊരു വഴിതിരിവാണ് ‘സിർബ്’ എന്ന് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽ മക്തൂമും പറഞ്ഞു. ദേശീയ അന്തർദേശീയ തലങ്ങളിൽ ഉപഗ്രഹങ്ങളുടെ വാണിജ്യവത്ക്കരണവും അവ സൃഷ്ടിക്കുന്ന ഡാറ്റയുമാണ് സിർബ് പ്രോഗ്രാമിന്റെ കേന്ദ്രം. വളരെ കൃത്യതയുള്ള ഈ ബഹിരാകാശ റഡാർ ഉപഗ്രഹങ്ങൾ പാരിസ്ഥിതിക മാറ്റങ്ങൾ നിരീക്ഷിക്കുന്നത് മുതൽ പ്രകൃതി ദുരന്ത നിവാരണവും മാപ്പിംഗും വരെയുള്ള വൈവിധ്യമാർന്ന ശാസ്ത്രീയവും വാണിജ്യപരവുമായ ആപ്ലിക്കേഷനുകളെ പിന്തുണയ്ക്കും.


ബഹിരാകാശ മേഖലയിലെ വളർച്ചയുടെ തുടർച്ചയായ പിന്തുണയ്ക്കും വീക്ഷണത്തിനും നിരീക്ഷണങ്ങൾ അത്യാവശ്യമാണ്. അതിന് വേണ്ടിയുള്ള ഒരു നല്ല സംവിധാനം ഒരുക്കി. വിക്ഷേപണത്തിന് മേൽനോട്ടം വഹിച്ചതിനും ഷെയ്ഖ് ഖാലിദിനും ഷെയ്ഖ് ഹംദാനും നന്ദി പറഞ്ഞ് പൊതുവിദ്യാഭ്യാസ, അഡ്വാൻസ്‌ഡ് ടെക്‌നോളജി സഹമന്ത്രിയും യുഎഇ സ്‌പേസ് ഏജൻസി ചെയർപേഴ്‌സണുമായ സാറ അൽ അമീരി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.