2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പുലി കൂട്ടിലായി; കിണറ്റില്‍ വീണ പുലിയെ മയക്കുവെടി വെച്ച് കൂട്ടിലാക്കി

കണ്ണൂര്‍: പെരിങ്ങത്തൂര്‍ സൗത്ത് പണിയാരത്ത് കിണറ്റില്‍ വീണ പുലിയെ മയക്കുവെടിവെച്ച് കൂട്ടിലാക്കി. നിര്‍മാണത്തിലിരിക്കുന്ന വീട്ടിലെ കിണറ്റിലാണ് പുലി വീണത്.

അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിലാണ് പുള്ളിപ്പുലിയെ കണ്ടെത്തിയത്. എട്ട് മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനത്തിനു ശേഷമാണ് പുലിയെ കിണറ്റിന്റെ വെളിയിലേക്ക് എത്തിച്ചത്. പുലിയ പുറത്തെടുക്കാന്‍ വയനാട്ടില്‍ നിന്നാണ് പ്രത്യേക സംഘം എത്തിയിരുന്നു.

രാവിലെ 9.30നാണ് വീട്ടിലെ കിണറ്റിനുള്ളില്‍ പുലിയെ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. വൈകാതെ കിണറ്റിലെ വെള്ളം വറ്റിക്കുകയായിരുന്നു. കരയ്ക്ക് എത്തിച്ച് പുലിയുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷമാവും കാട്ടിലേക്ക് വിടണമോ എന്നു തീരുമാനിക്കുക. ജനവാസ മേഖലയായ പ്രദേശത്തിന് സമീപത്തൊന്നും വനമേഖലയില്ല. പുലിയെ കണ്ടെത്തിയതോടെ നാട്ടുകാര്‍ ആശങ്കയിലാണ്.

പുലി കൂട്ടിലായി; കിണറ്റില്‍ വീണ പുലിയെ മയക്കുവെടി വെച്ച് കൂട്ടിലാക്കി


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.