2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കറന്‍സികളില്‍ സവര്‍ക്കറും സ്വാതന്ത്ര സമരസേനാനികളും, പാര്‍ലമെന്റിലേക്കുള്ള റോഡിന് സവര്‍ക്കറുടെ പേര്’ ആവശ്യവുമായി ഹിന്ദു മഹാസഭ

മീററ്റ്: കറന്‍സി നോട്ടുകളില്‍ മഹാത്മഗാന്ധിക്ക് പകരം വി.ഡി. സവര്‍ക്കറുടെയും മറ്റ് സ്വാതന്ത്ര്യ സമരസേനാനികളുടെയും ചിത്രം പതിപ്പിക്കണമെന്ന് അഖിലേന്ത്യ ഹിന്ദു മഹാസഭ. പാര്‍ലമെന്റിലേക്കുള്ള റോഡിന് സവര്‍ക്കറുടെ പേരിടണമെന്നും കേന്ദ്രസര്‍ക്കാറിനയച്ച കത്തില്‍ ഹിന്ദു മഹാസഭ ആവശ്യപ്പെട്ടു.

ഹിന്ദു മഹാസഭയുടെ മുന്‍ പ്രസിഡന്റും സ്വാതന്ത്ര്യ സമരസേനാനിയുമായ സവര്‍ക്കറിനുള്ള ആദരമായി ഇതുമാറുമെന്നും സംഘടന ചൂണ്ടിക്കാട്ടി. സവര്‍ക്കറുടെ 58ാം ചരമവാര്‍ഷികം പൂജയും മറ്റ് ആചാരങ്ങളോടെയും ഹിന്ദു മഹാസഭ ആചരിച്ചു.

നാസിക് ജില്ലയിലെ സവര്‍ക്കറുടെ ജന്മദേശമായ ഭാഗൂര്‍ ഗ്രാമത്തില്‍ സവര്‍ക്കര്‍ക്ക് സമര്‍പ്പിച്ച് ഒരു വലിയ പാര്‍ക്കും മ്യൂസിയവും നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്നതായി മഹാരാഷ്ട്ര ടൂറിസം മന്ത്രി മംഗള്‍ പ്രഭാത് ലോധ പറഞ്ഞിരുന്നു. മഹാരാഷ്ട്ര ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് തീം പാര്‍ക്കിന്റെ നടത്തിപ്പ് ചുമതലയെന്നും ഇതിന്റെ പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.