ന്യുഡല്‍ഹി: ലഹരിമരുന്ന് കേസില്‍ സാക്ഷി വിസ്താരത്തിന് സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി തള്ളി. മാര്‍ച്ച് 31ന് മുന്‍പ് വിചാരണ പൂര്‍ത്തിയാക്കാന്‍ ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശിച്ചതിന് പിന്നാലെയാണ് സഞ്ജീവ് ഭട്ട് സുപ്രിം കോടതിയെ സമീപിച്ചത്. ഹരജി അനാവശ്യമെന്ന് വിലയിരുത്തിയ കോടതി ചെലവായി 10,000 രൂപഅടയ്ക്കണമെന്നും ഉത്തരവിട്ടു.
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് വ്യാജ തെളിവുണ്ടാക്കാന്‍ സഞ്ജീവ് ഭട്ട് ശ്രമിച്ചു എന്നതായിരുന്നു അദ്ദേഹത്തിനെതിരെയുളള കേസ്. ഈ കേസില്‍ മാര്‍ച്ച് 31 ന് മുന്‍പ് വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇതിനെതിരെയായിരുന്നു ഭട്ട് സുപ്രിം കോടതിയെ സമീപിച്ചത്.
കേസിലെ 60 സാക്ഷികളില്‍ 16 പേരുടെ വിസ്താരം മാത്രം പൂര്‍ത്തിയായ സാഹചര്യത്തില്‍ സമയം നീട്ടി നല്‍കണമെന്നും അതുവഴി നീതിയുക്തമായ വിചാരണ നേരിടാന്‍ അവസരം ഉണ്ടാക്കിത്തരണമെന്നുമാണ് ഭട്ടിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷന്‍ ദേവദത്ത് കാമത്ത് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അനാവശ്യമായ വാദമാണെന്ന് വിലയിരുത്തിയ കോടതി പിഴ ചുമത്തുകയായിരുന്നു. ഗുജറാത്ത് സര്‍ക്കാരിനു വേണ്ടി മുതിര്‍ന്ന അഭിഭാഷന്‍ മനീന്ദര്‍ സിങ് ആണ് ഹാജരായത്.
Comments are closed for this post.