കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ പെണ്‍കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ആറ് പെണ്‍കുട്ടികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവത്തിനു പിന്നില്‍ ദുരൂഹതകളും വലിയ റാക്കറ്റുമുണ്ടോ എന്ന സംശയത്തിലാണ് പൊലിസ്. അതുകൊണ്ടാണ് പെണ്‍കുട്ടികളെ മജിസ്‌ട്രേറ്റിനുമുമ്പില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. കസ്റ്റഡിയിലുള്ള രണ്ട് യുവാക്കള്‍ ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നും മദ്യം നല്‍കിയെന്നും പെണ്‍കുട്ടികുട്ടികള്‍ മൊഴി നല്‍കിയിരുന്നു. വിശദമായ മൊഴി എടുത്തതിനു ശേഷമായിരിക്കും മജിസ്ട്രേട്ടിന് മുന്നില്‍ കുട്ടികളെ ഹാജരാക്കുക.
ബുധനാഴ്ച കാണാതായ ആറു പേരില്‍ രണ്ടു കുട്ടികളെ ബെംഗളൂരുവില്‍ നിന്നും നാലുപേരെ മലപ്പുറം എടക്കരയില്‍ നിന്നും ആണ് കണ്ടെത്തിയത്.
അതേ സമയം പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പോക്സോ വകുപ്പുകള്‍ ചേര്‍ത്ത് രണ്ടു യുവാക്കള്‍ക്കെതിരേ പൊലിസ് കേസെടുക്കും. മലപ്പുറം എടക്കരയിലുള്ള യുവാവാണ് കുട്ടികള്‍ക്ക് പണം നല്‍കിയത്. ബാലികാമന്ദിരത്തിലെ അവസ്ഥകള്‍ മോശമായതിനാലാണ് പുറത്ത് കടക്കാന്‍ ശ്രമിച്ചതെന്നും ഗോവയിലേക്ക് പോകാനായിരുന്നു പദ്ധതി എന്നും കുട്ടികള്‍ പറഞ്ഞു. വൈദ്യ പരിശോധന നടത്തിയതില്‍ ഒരു കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു.
Comments are closed for this post.