ബംഗളൂരു: ചന്ദ്രയാന്‍ 3 ലെ റോവറിന്റെ ദൗത്യം പൂര്‍ത്തിയാക്കിയതായി ഐ.എസ്.ആര്‍.ഒ. റോവറിനെ സുരക്ഷിതസ്ഥാനത്ത് നിര്‍ത്തിയതായും സ്ലീപ്പ് മോഡിലേക്ക് മാറ്റിയതായും അറിയിച്ചു. ചന്ദ്രനില്‍ പകല്‍ അവസാനിച്ചതിനാലാണ് റോവറിനെ ഇതിലേക്ക് മാറ്റിയതെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥ് പറഞ്ഞു.
റോവറിലെ എ.പി.എക്‌സ്.എസ്, എല്‍.ഐ.ബി.എസ്. പേലോഡുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. പേലോഡുകളിലെ വിവരങ്ങള്‍ ലാന്‍ഡര്‍ വഴി ഭൂമിയിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ പൂര്‍ണ്ണമായി ബാറ്ററി ചാര്‍ജുള്ള റോവറിന്റെ സോളാര്‍ പാനലുകള്‍ അടുത്ത സൂര്യോദയമായ സെപ്റ്റംബര്‍ 22ന് വെളിച്ചം ലഭിക്കാന്‍ പാകത്തില്‍ ക്രമീകരിച്ചിരിക്കുകയാണ്. റിസീവര്‍ ഓണ്‍ ആക്കിവെച്ചിരിക്കുകയാണ്. മറ്റൊരുകൂട്ടം ജോലികള്‍ക്കായി വീണ്ടും റോവര്‍ ഉണരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്ലെങ്കില്‍ ഇന്ത്യയുടെ ചാന്ദ്ര ദൗത്യങ്ങളുടെ അംബാസിഡറായി അത് എക്കാലവും നിലനില്‍ക്കുമെന്നും ഐ.എസ്.ആര്‍.ഒ. എക്‌സില്‍ കുറിച്ചു.
സെപ്തംബര്‍ 22 നാണ് അടുത്ത സൂര്യോദയം. അതുവരെയുള്ള കടുത്ത ശൈത്യത്തെ അതിജീവിക്കാനായാല്‍ അന്ന് വീണ്ടും റോവര്‍ പ്രവര്‍ത്തനസജ്ജമായേക്കും. ഭൂമിയിലെ പതിനാല് ദിവസമായിരുന്നു പ്രഗ്യാന്‍ റോവറിന്റെ ദൗത്യകാലവാധി. ഈ സമയം ചന്ദ്രനിലെ ഒരു പകല്‍ അവസാനിക്കും. ചന്ദ്രന്റെ ഉപരിതലത്തില്‍ 100 മീറ്ററോളം റോവര്‍ സഞ്ചരിച്ചു. ചന്ദ്രനിലെ വെള്ളത്തിന്റെ സാന്നിധ്യം തിരിച്ചറിയുക, ചന്ദ്രോപരിതലത്തിലെ താപനില, ചന്ദ്രന്റെ മേല്‍മണ്ണിലെ ഉപരിതല ഘടകങ്ങളെക്കുറിച്ച അറിയുക എന്നിവയാണ് ചന്ദ്രയാന്‍3 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
Comments are closed for this post.