2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സാമൂഹിക വളര്‍ച്ചയില്‍ സമന്വയ വിദ്യാഭ്യാസത്തിന്റെ പങ്ക് നിസ്തുലം: ഡോ:ബഹാഉദ്ദീന്‍ നദ്‌വി

ദുബൈ: മുസ്ലിം സമൂഹത്തിന്റെ വളര്‍ച്ചയില്‍ മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്റെ പങ്ക് നിസ്തുലമാണെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി. പാരമ്പര്യ വിദ്യാഭ്യാസ രീതികളിലെ തനിമ നഷ്ടപ്പെട്ടുപോകാതെ പുതിയ കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു മുന്നോട്ടുപോകുമ്പോള്‍ മാത്രമേ സമന്വയ വിദ്യാഭ്യാസം ലക്ഷ്യത്തിലെത്തുകയുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കടമേരി റഹ്മാനിയ്യ യു.എ.ഇ കമ്മിറ്റി നേതൃ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകോത്തര നിലവാരമുള്ള പാഠ്യപദ്ധതിയും വിദ്യാഭ്യാസ രീതികളുമാണ് ഇന്ന് കേരളത്തില്‍ നിലവിലുള്ളതെന്നും അതിന് തുടക്കം കുറിച്ചത് കടമേരി റഹ്മാനിയ്യ അറബിക് കോളേജിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.എ.ഇ കമ്മിറ്റി പ്രസിഡണ്ട് ഇബ്രാഹീം മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു. പി.കെ അബ്ദുല്‍ കരീം, വലിയാണ്ടി അബ്ദുല്ല, കുറ്റിക്കണ്ടി അബൂബക്കര്‍, ഇ.പി.എ ഖാദര്‍ ഫൈസി, കടോളി അഹമ്മദ്, അബ്ദുല്ല റഹ്മാനി വയനാട്, നാസര്‍ റഹ്മാനി തിരുവള്ളൂര്‍, ഹംസ നടുവണ്ണൂര്‍, നാളോങ്കണ്ടി ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.