2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് ഹനുമാന് നോട്ടീസ് അയച്ച് റെയില്‍വെ അധികൃതര്‍

ഭോപ്പാല്‍: സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് ഹനുമാന് നോട്ടീസ് അയച്ച് റെയില്‍വെ. മധ്യപ്രദേശിലെ മൊറേനയിലെ ഒരു ഗ്രാമത്തില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്നാരോപിച്ചാണ് ഹനുമാന് റെയില്‍വെ വകുപ്പ് നോട്ടീസ് അയച്ചത്. കയ്യേറ്റ ഭൂമിയില്‍ നിന്ന് ഹനുമാന്‍ ക്ഷേത്രം നീക്കം ചെയ്തില്ലെങ്കില്‍, കെട്ടിടം നീക്കം ചെയ്യാന്‍ ജില്ലാ അധികാരികള്‍ നടപടി സ്വീകരിക്കുമെന്ന് നോട്ടീസില്‍ പറയുന്നു.

 

   

 

ക്ഷേത്രത്തില്‍ നോട്ടീസ് പതിക്കുകയും ചെയ്തിട്ടുണ്ട്. നിര്‍മാണം നീക്കം ചെയ്യാന്‍ റെയില്‍വേയ്ക്ക് നടപടി സ്വീകരിക്കേണ്ടിവന്നാല്‍ കൈയേറ്റക്കാരന്‍ അതിന്റെ ചെലവ് നല്‍കേണ്ടിവരുമെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു. എന്നാല്‍ നോട്ടീസ് വൈറലാവുകയും വിവാദമാവുകയും ചെയ്തതോടെ അബദ്ധം മനസിലായ റെയില്‍വേ അധികൃതര്‍ ഇത് പിന്‍വലിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.