തിരുവനന്തപുരം: റിയല്‍ എസ്റ്റേറ്റ് പദ്ധതികളുടെ പരസ്യങ്ങളില്‍ ഇനി ക്യുആര്‍ കോഡ് കൂടി ഉള്‍പ്പെടുത്തണമെന്ന് കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ഉത്തരവ്. സെപ്റ്റംബര്‍ 1 മുതലാണ് മാറ്റം. പരസ്യത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന കെ റെറ റജിസ്‌ട്രേഷന്‍ നമ്പര്‍, വിലാസം എന്നിവയോടൊപ്പം വ്യക്തമായി കാണുന്ന വിധത്തില്‍ വേണം ക്യുആര്‍ കോഡ് നല്‍കാന്‍.
പത്രങ്ങള്‍, ടിവി ചാനലുകള്‍, ബ്രോഷറുകള്‍, പ്രോജക്റ്റ് സൈറ്റില്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള ഹോര്‍ഡിങ്ങുകള്‍, സമൂഹമാധ്യമങ്ങള്‍, ഡവലപ്പര്‍മാരുടെ വെബ്‌സൈറ്റ്, ഓഫിസ് തുടങ്ങി എവിടെ പരസ്യം പ്രദര്‍ശിപ്പിച്ചാലും ക്യുആര്‍ കോഡ് നിര്‍ബന്ധമാണ്. പ്രോജക്ടിന്റെ ക്യുആര്‍ കോഡ് കെ റെറ പോര്‍ട്ടലിലെ പ്രമോട്ടേഴ്‌സ് ഡാഷ്‌ബോര്‍ഡില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ കെ റെറയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് റിയല്‍ എസ്റ്റേറ്റ് പ്രോജക്ടിന്റെ പുതിയ വിവരങ്ങള്‍ കാണാനാകും.
റജിസ്‌ട്രേഷന്‍ നമ്പര്‍, സാമ്പത്തിക പുരോഗതി, പൊതുസൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍മാണ പുരോഗതി, ത്രൈമാസ പുരോഗതി റിപ്പോര്‍ട്ട് തുടങ്ങിയവ അറിയാന്‍ കഴിയുക എന്നതാണ് ലക്ഷ്യം.
Comments are closed for this post.