
കോഴിക്കോട്: മലപ്പുറം ജില്ലയിലെ പാതിരിമണ്ണ ദാറുല്‍ ഉലൂം മദ്റസയുടെ കെട്ടിടം ഉദ്ഘാടന ചടങ്ങിലെ വേദിയില്‍ വെച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അപമാനിച്ചു എന്നതരത്തിലുള്ള പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് സമസ്ത കേരള ഇസ്്ലാം മത വിദ്യാഭ്യാസബോര്‍ഡ് നിര്‍വ്വാഹക സമിതിയോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
വേദിയിലുണ്ടായിരുന്ന സമസ്ത കേരള ഇസ്്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസിലിയാരടക്കമുള്ള നേതാക്കള്‍ ആരും തന്നെ കുട്ടിയെ വേദിയില്‍ വെച്ച് ഉപഹാരം സ്വീകരിക്കുന്നതിന് യാതൊരു വിധ വിലക്കും ഏര്‍പ്പെടുത്തിയിരുന്നില്ല. ഉപഹാരം സ്വീകരിച്ച് കുട്ടി സന്തോഷപൂര്‍വ്വമാണ് വേദിയില്‍ നിന്ന് ഇറങ്ങിയത്. ഇത് ദൃശ്യ മാധ്യമങ്ങള്‍ കണ്ടവര്‍ക്കൊക്കെ ബോധ്യമാവും. ഇക്കാര്യം കുട്ടിയും രക്ഷിതാക്കളും തുറന്നു പറഞ്ഞിട്ടുള്ളതുമാണ്.
പൊതുവേദികളില്‍ മുതിര്‍ന്ന പെണ്‍കുട്ടികളെ പങ്കെടുപ്പിക്കരുതെന്നാണ് സമസ്തയുടെ നയം. ഇക്കാര്യം സംഘാടകരോട് ഉണര്‍ത്തുക മാത്രമാണ് വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കൂടിയായ എം.ടി. അബ്ദുല്ല മുസ്്ലിയാര്‍ ചെയ്തത്. പ്രമേയത്തില്‍ തുടര്‍ന്നു പറഞ്ഞു.
പ്രസിഡണ്ട് പി.കെ. മൂസക്കുട്ടി ഹസ്രത്ത് അധ്യക്ഷനായി. യു.എ.ഇ. പ്രസിഡണ്ട് ഖലീഫബ്നു സൈദ് ആലു നഹ് യാന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയും പ്രാര്‍ത്ഥിച്ചുകൊണ്ടുമാണ് യോഗനടപടികള്‍ ആരംഭിച്ചത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര് സ്വാഗതം പറഞ്ഞു. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.പി. ഉമ്മര്‍ മുസ്്ലിയാര്‍ കൊയ്യോട്, കെ.ടി. ഹംസ മുസ്്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാന് മുസ്ലിയാര്, ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, എം.സി. മായിന്‍ ഹാജി, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന് ഫൈസി പുത്തനഴി, മാന്നാര്‍ ഇസ്മായില്‍ കുഞ്ഞുഹാജി, എസ്. സഈദ് മുസ്ലിയാര് വിഴിഞ്ഞം, എം. അബ്ദുറഹിമാന് മുസ്ലിയാര് കൊടക് പ്രസംഗിച്ചു. ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.