2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ദുബൈയിൽ വില കുറയാതെ ചിക്കനും,മുട്ടയും;കാരണം ഇതാണ്

ദുബൈ: പ്രവാസികളുടെ ജീവിത ബഡ്ജറ്റിനെ പലപ്പോഴും താളം തെറ്റിക്കുന്ന ഒന്നാണ് ചിക്കനിലേയും മുട്ടയുടെയും വില വർധനവ്. ഒമ്പത് മാസത്തിലധികമായി ചിക്കനും മുട്ടയ്ക്കും ഒരേവില തന്നെ തുടരുകയാണ്.

 

പല തരത്തിലുള്ള സാധനങ്ങൾക്ക് വില ഓഫറിൽ വരുന്നുവെങ്കിലും ചിക്കനും മുട്ടയും ഈ ഓഫറുകൾക്ക് പുറത്താണ്.

 

കോഴി വളർത്തലിന്റെ ചെലവ് വർധിച്ചതാണ് ചിക്കനും മുട്ടയ്ക്കും വേണ്ടിയുള്ള ചെലവ് കുറഞ്ഞത് എന്നാണ് കണ്ടെത്തൽ. ചിക്കന്റെയും മുട്ടയുടെയും വില അത് കൊണ്ട് തന്നെ ഒരുപരിതി വിട്ട് കുറക്കാൻ സാധിക്കില്ലന്നാണ് വ്യാപാരികൾ അവകാശപ്പെടുന്നത്.

 

കഴിഞ്ഞ മാർച്ചിലാണ് 13% വില വർധനയ്ക്ക് സാമ്പത്തിക മന്ത്രാലയം താൽക്കാലിക അനുമതി നൽകിയിരുന്നത്. 6 മാസത്തിന് ശേഷം ഇത് വീണ്ടും പുനഃപരിശോധിക്കുമെന്നായിരുന്നു സൂചന. എന്നാൽ ഇപ്പോഴും വിലയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. വില കുറയാൻ സാധ്യതയില്ലെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.