2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

അപകടത്തില്‍ മരിച്ചയാളുടെ ശരീരം കനാലിലേക്ക് വലിച്ചെറിഞ്ഞ് പൊലീസ്

അപകടത്തില്‍ മരിച്ചയാളുടെ ശരീരം കനാലിലേക്ക് വലിച്ചെറിഞ്ഞ് പൊലീസ്

പട്‌ന: അപകടത്തില്‍ മരിച്ചയാളുടെ ശരീരം കനാലിലേക്കിട്ട് ബിഹാര്‍ പൊലീസ്. വഴിയാത്രക്കാരന്‍ പകര്‍ത്തിയ വീഡിയോയിലൂടെയാണ് പൊലീസിന്റെ മനുഷ്യത്വരഹിതമായ നടപടി പുറംലോകമറിയുന്നത്. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ട്. രണ്ടു പൊലിസുകാര്‍ ഒരാളുടെ മൃതശരീരം വലിച്ചുകൊണ്ടുവരുന്നതും മൂന്ന് പൊലിസുകാര്‍ ചേര്‍ന്ന് മൃതദേഹം മുസാഫര്‍പുരിനു സമീപമുള്ള ധോധി കനാലിലേക്ക് വലിച്ചെറിയുന്നതും വിഡിയോയില്‍ ഉണ്ട്.

പ്രായമായ ഒരാള്‍ ട്രക്കിടിച്ചു മരിച്ചിരുന്നെന്നും മൃതദേഹത്തിന്റെയും വസ്ത്രത്തിന്റെയും ചില ഭാഗങ്ങള്‍ റോഡില്‍ പറ്റിപ്പിടിച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പോസ്റ്റ് മോര്‍ട്ടത്തിനയക്കാന്‍ സാധിക്കുന്ന തരത്തിലായിരുന്നില്ല ആ ഭാഗങ്ങളെന്നും അതിനാലാണ് അവശിഷ്ടങ്ങള്‍ കനാലിലേക്കെറിഞ്ഞതെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം. വീണ്ടെടുത്ത മൃതദേഹഭാഗങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനയച്ചിട്ടുണ്ടെന്നും മരിച്ച വ്യക്തിയെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.

പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികത സംശയാസ്പദമാണെന്നും പൊലീസ് പറയുന്നു. വീഡിയോ പ്രചരിച്ചതോടെ കനാലിലെറിഞ്ഞ ഭാഗങ്ങളും വീണ്ടെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിനയച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.