അമൃത്സര്‍: ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാലെയുടെ കൊലപാതകികളെന്ന് സംശയിക്കുന്ന രണ്ടുപേരെ പഞ്ചാബ് പൊലിസ് ഏറ്റുമുട്ടലിലൂടെ വധിച്ചു. ജഗ് രൂപ് സിങ്, മന്നുകുസ്സ എന്ന മന്‍പ്രീത് സിങ് എന്നീ ഗുണ്ടകളാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ നാലു മണിക്കൂര്‍ നീണ്ടുനിന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എകെ 47 റൈഫിള്‍, പിസ്റ്റള്‍, ഒരുപാട് വെടിയുണ്ടകള്‍ എന്നിവ കണ്ടെടുത്തതായി പഞ്ചാബ് പോലീസിന്റെ ഗുണ്ടാ വിരുദ്ധ ടാസ്‌ക് ഫോഴ്സിന്റെ തലവനായ എഡിജിപി പ്രമോദ് ബാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അമൃത്സറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഭക്ന ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടല്‍.
മൂന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വെടിവെപ്പില്‍ ഒരുന്യൂസ് ചാനലിന്റെ ക്യാമറമാന്റെ വലതുകാലിന് വെടിയേറ്റതായും റിപ്പോര്‍ട്ടുണ്ട്.
സുഹൃത്തുക്കള്‍ക്കൊപ്പം പഞ്ചാബിലെ ജവഹര്‍ കെ ഗ്രാമത്തിലേക്ക് ജീപ്പില്‍ പോകുമ്പോഴാണ് സിദ്ദുവിന് വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിദ്ദു ഉള്‍പ്പെടെ 424പേരുടെ സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ദു വധിക്കപ്പെട്ടത്.
Comments are closed for this post.