കണ്ണൂര്‍: വിമാനത്തിലെ പ്രതിഷേധത്തില്‍ ഇ.പി ജയരാജനെതിരെയെടുത്ത കേസ് അവസാനിപ്പിക്കുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയിലെടുത്ത കേസാണ് അവസാനിപ്പിക്കുന്നത്. പരാതി കളവെന്ന് കാണിച്ച് വലിയതുറ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേസ് എഴുതിതള്ളുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ പരാതിക്കാരന് നോട്ടിസ്. മുഖ്യമന്ത്രിക്കെതിരെ മുദ്രവാക്യം വിളിച്ചതിന് ഇ.പി.ജയരാജന്‍ മര്‍ദിച്ചെന്നായിരുന്നു പരാതി.
പരാതിയില്‍ പറയുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന റിപ്പോര്‍ട്ട് വ്യാഴാഴ്ചയാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിനുപിന്നാലെ പരാതിക്കാരായ ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറിനും വലിയതുറ പൊലീസ് കണ്ണൂരിലെത്തി നോട്ടീസും നല്‍കി. വിഷയത്തില്‍ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്നും ഇതുസംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ടില്‍ പരാതിയുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കോടതിയെ സമീപിക്കണമെന്നുമാണ് നോട്ടീസില്‍ പറയുന്നത്.
Comments are closed for this post.