കോഴിക്കോട്: ഇന്നലെ കോഴിക്കോട്ടുനിന്ന് ദമ്മാമിലേക്ക് പുറപ്പെട്ട വിമാനംസാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ലാന്‍ഡിങ് നടത്തിയ സംഭവത്തില്‍ പൈലറ്റിന് സസ്‌പെന്‍ഷന്‍. ലാന്‍ഡിംഗിനിടെ പിന്‍ഭാഗം റണ്‍വേയില്‍ ഉരഞ്ഞ സംഭവത്തിലാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസിലെ പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തത്. 182 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
പ്രശ്‌നം ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ വിമാനം വഴിതിരിച്ചു വിട്ട് തിരുവനന്തപുരത്ത് അടിയന്തിര ലാന്‍ഡിങ്ങിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇറങ്ങുന്ന സമയത്ത് വിമാനത്തില്‍ ആവശ്യമുള്ളതിലധികം ഇന്ധനം ഉള്ളത് അപകടത്തിന് കാരണമായേക്കാം എന്നതിനാല്‍ ഇന്ധനം തീരുന്ന മുറയ്ക്ക് ലാന്‍ഡിങ് നടത്താനായിരുന്നു തീരുമാനം.
തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്ങിനായുള്ള നിര്‍ദേശം കൊടുത്തു. എല്ലാ സജ്ജീകരങ്ങളും ഒരുക്കി. 11.03നായിരുന്നു ലാന്‍ഡിങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ അത് സാധിച്ചില്ല. തുടര്‍ന്ന് 12.15 ഓടെ നിലത്തിറക്കി. തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം കോവളം ഭാഗത്ത് ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം കടലിലൊഴുക്കിക്കളഞ്ഞ ശേഷമായിരുന്നു അടിയന്തര ലാന്‍ഡിങ് നടത്തിയത്. ഈ സമയത്താണ് ലാന്‍ഡിംഗിനിടെ പിന്‍ഭാഗം റണ്‍വേയില്‍ ഉരഞ്ഞത്.
Comments are closed for this post.