ഗസ്സ സിറ്റി: ഗസ്സയിലെ അല്‍ശിഫ ആശുപത്രിയിലെ രോഗികളെ മാറ്റി ഇസ്‌റാഈല്‍ ഭീഷണിയെത്തുടര്‍ന്ന് മാറ്റി. തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസ് നഗരത്തില്‍ നിന്നും ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്‌റാഈല്‍ ഭീഷണി മുഴക്കിയിരുന്നു. 650 രോഗികളുള്ള അല്‍ശിഫ ആശുപത്രി ഒരുമണിക്കൂറിനകം ഒഴിയാന്‍ ഇന്നുച്ചയ്ക്കാണ് ഇസ്‌റാഈല്‍ ഭീഷണി മുഴക്കിയത്. ഒഴിഞ്ഞില്ലെങ്കില്‍ വെടിവെച്ചുകൊല്ലുമെന്നായിരുന്നു.
ഈജിപ്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് ഈ രോഗികളെ ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ആരും മറുപടി നല്‍കിയിട്ടില്ല. തെക്കന്‍ഗസ്സയിലേക്ക് രോഗികളെ എത്തിക്കാനാകുമോ എന്നതും ആശങ്കയിലാണ്. ഗസ്സ സിറ്റിയിലെ അല്‍ അഹ്‌ലി ആശുപത്രിക്കു സമീപത്തെ റോഡില്‍ നിറയെ മൃതദേഹങ്ങള്‍ കണ്ടെത്തി. പലമൃതദേഹങ്ങളും തിരിച്ചറിയാനാവാത്ത നിലയിലാണ്. ഖാന്‍ യൂനിസില്‍ ഇന്ന് 26 പേരാണ് കൊല്ലപ്പെട്ടത്. ഖാന്‍ യൂനിസില്‍ നിന്നും ജനങ്ങളോട് ഒഴിഞ്ഞുപോകണമെന്നാണ് ഭീഷണി മുഴക്കുന്നത്.
വെസ്റ്റ്ബാങ്കിലും ഇസ്‌റാഈല്‍ വ്യോമാക്രമണം കടുപ്പിച്ചു. ഫതഹ് പാര്‍ട്ടി ആസ്ഥാനത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
Comments are closed for this post.