മുംബൈ: പങ്കാളിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി കുക്കറിലിട്ട് പാകം ചെയ്തു. മനോജ് സാനെ എന്ന 56 കാരനാണ് പങ്കാളിയായ 36കാരിയായ സരസ്വതി വൈദ്യയെ കൊലപ്പെടുത്തി മൃതദേഹം 20 കഷ്ണങ്ങളാക്കി പ്രഷര്‍ കുക്കറില്‍ പാകം ചെയ്തത്. മനോജിനെ പോലിസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ ശ്രദ്ധാ വാള്‍ക്കറെ ലിവ് ഇന്‍ പങ്കാളിയായ അഫ്താബ് പൂനവാല കൊലപ്പെടുത്തിയ സംഭവത്തിന് സമാനമായ സംഭവമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബക്കറ്റില്‍ ഏതാനും ശരീരഭാഗങ്ങള്‍ ഒളിപ്പിച്ചതായും പോലിസ് കണ്ടെത്തി. മിറ റോഡിലെ ജനവാസ കേന്ദ്രമായ ഗീതാ നഗര്‍ പ്രദേശത്തെ അപ്പാര്‍ട്ട്‌മെന്റിന്റെ ഏഴാം നിലയിലാണ് നാടിനെ നടുക്കിയ കൃത്യം നടന്നത്. മൂന്ന് വര്‍ഷമായി സരസ്വതി വൈദ്യ മനോജ് സാനെക്കൊപ്പം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
പൊലിസ് നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ട് കട്ടറുകള്‍ ഉപയോഗിച്ചാണ് ഇയാള്‍ പങ്കാളിയുടെ ശരീരഭാഗങ്ങള്‍ വെട്ടിമുറിച്ചത്. ശരീരഭാഗങ്ങള്‍ പ്രതി പ്രഷര്‍ കുക്കറില്‍ വേവിച്ചശേഷം പ്ലാസ്റ്റിക് കവറുകളിലാക്കി വലിച്ചെറിയുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു.
ഫ്‌ളാറ്റില്‍ നിന്നും രൂക്ഷമായ ദുര്‍ഗന്ധം വമിച്ചതോടെ കെട്ടിടത്തിലെ മറ്റ് താമസക്കാരാണ് പോലിസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ യുവതിയെ കൊലപ്പെടുത്തിയത് പിന്നീട് മൃതശരീരത്തിനൊപ്പമാണ് പ്രതി താമസിച്ചിരുന്നത്.
മരം മുറിക്കുന്ന കട്ടര്‍ ഉപയോഗിച്ച് ശരീരഭാഗങ്ങള്‍ മുറിച്ച് 20 കഷ്ണങ്ങളാക്കി മാറ്റി. ഈ കട്ടര്‍ പിന്നീട്, സ്വീകരണമുറിയില്‍ നിന്നും കണ്ടെത്തി. ഫഌറ്റിലെ കിടപ്പുമുറിയില്‍ നിന്ന് ശരീരഭാഗങ്ങള്‍ വലിച്ചെറിയാന്‍ ഉപയോഗിച്ച കറുത്ത പ്ലാസ്റ്റിക് ബാഗുകളും പോലിസ് കണ്ടെത്തിയിട്ടുണ്ട്.
Comments are closed for this post.