2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ലോഡ്ജില്‍ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ച സംഭവം;രക്ഷിതാക്കളെ കസ്റ്റഡിയിലെടുത്തു

കൊച്ചി: കൊച്ചിയില്‍ ലോഡ്ജില്‍ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ച സംഭവത്തില്‍ രക്ഷിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ സ്വദേശിയായ അമ്മയെയും കണ്ണൂര്‍ സ്വദേശിയായ അച്ഛനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ തലയോട്ടി തകര്‍ന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

കറുകപ്പള്ളിയിലെ ലോഡ്ജിലായിരുന്നു സംഭവം. ഒന്നര മാസം പ്രായമുള്ള ആണ്‍കുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മരണം കൊലപാതകമാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. രാവിലെ ഉറങ്ങി എഴുന്നേറ്റപ്പോള്‍ കുട്ടിക്ക് അനക്കമുണ്ടായിരുന്നില്ല എന്നാണ് രക്ഷിതാക്കള്‍ ആദ്യം നല്‍കിയ മൊഴി. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് തലയോട്ടിക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് കണ്ടെത്തിയത്.

ലോഡ്ജില്‍ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ച സംഭവം;രക്ഷിതാക്കളെ കസ്റ്റഡിയിലെടുത്തു


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.