2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ് ഇറക്കുമതികള്‍ നിരോധിച്ചു; കേന്ദ്രത്തിന്റെ അപ്രതീക്ഷിത നീക്കം

ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ് ഇറക്കുമതികള്‍ നിരോധിച്ചു; കേന്ദ്രത്തിന്റെ അപ്രതീക്ഷിത നീക്കം

ന്യുഡല്‍ഹി: ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍, പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ എന്നിവയുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി അടിയന്തരമായി നിയന്ത്രിച്ചുകൊണ്ട് വ്യാഴാഴ്ച സര്‍ക്കാര്‍ ഉത്തരവിറക്കായതായി റിപ്പോര്‍ട്ട്. ലൈവ് മിന്റ്, എന്‍ഡിടിവി തുടങ്ങിയ മാധ്യമങ്ങാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സാധുവായി ലൈസന്‍സുള്ളവര്‍ക്ക് നിയന്ത്രിതതമായ രീതിയില്‍ ഇറക്കുമതിക്ക് അനുമതി നല്‍കുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കി. നിയന്ത്രിതമായി മാത്രമേ ഇറക്കുമതി അനുവദിക്കൂവെന്നും ഉത്തരവില്‍ വ്യക്തമാക്കി. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് നോട്ടിഫിക്കേഷന്‍ പുറത്തിക്കിയത്.

ഈ രംഗത്തെ പ്രാദേശിക ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിരോധനമെന്നാണ് നിഗമനം. ഡെല്‍, എയ്‌സര്‍, സാംസങ്, എല്‍ജി, പാനസോണിക്, ആപ്പിള്‍, ലെനോവ, എച്ച്പി തുടങ്ങിയ കമ്പനികളാണ് പ്രധാനമായി ഇന്ത്യയില്‍ ലാപ്‌ടോപ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ വില്‍ക്കുന്നത്. ഇവയുടെ യന്ത്രഭാഗങ്ങള്‍ ഭൂരിപക്ഷവും ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നു.

ഇകൊമേഴ്‌സ് പോര്‍ട്ടലുകളില്‍ നിന്ന് പോസ്റ്റ് അല്ലെങ്കില്‍ കൊറിയര്‍ വഴി വാങ്ങിയവ ഉള്‍പ്പെടെ ഓള്‍ഇന്‍വണ്‍ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ അള്‍ട്രാ സ്‌മോള്‍ ഫോം ഫാക്ടര്‍ കമ്പ്യൂട്ടറിന്റെ ഇറക്കുമതിക്ക് ഇറക്കുമതി ലൈസന്‍സ് നിയന്ത്രണങ്ങളില്‍ നിന്ന് ഇളവ് നല്‍കിയിട്ടുണ്ട്. ബാഗേജ് ചട്ടങ്ങള്‍ പ്രകാരം ഇറക്കുമതിക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വിജ്ഞാപനത്തില്‍ വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.