തിരുവനന്തപുരം: പുതിയ വന്ദേ ഭാരത ട്രെയിനിന് മലപ്പുറം ജില്ലയിലെ തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. ഇ.ടി.മുഹമ്മദ് ബഷീര്‍ എംപിമായാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ വന്ദേ ഭാരതത്തിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് റെയില്‍വേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും കണ്ടിരുന്നുവെന്നും ആദ്യത്തെ വന്ദേ ഭാരത് ട്രെയിനിനു കൂടി സ്റ്റോപ്പ് അനുവദിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.
ഞായറാഴ്ച വന്ദേ ഭാരതിന്റെ കേരളത്തിന്റെ രണ്ടാമത്തെ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഫ്‌ലാഗ് ഓഫ് ചെയ്യും. ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കുന്ന ട്രെയിന്‍ ഓറഞ്ചും കറുപ്പും കലര്‍ന്ന പുതിയ നിറത്തിലാണ് ഉള്ളത്. 8 കോച്ചുകളടങ്ങുന്ന ട്രെയിനിന്റെ ആദ്യത്തെ ട്രയല്‍ റണ്‍ ഇന്നലെ നടത്തിയിരുന്നു.
വലിയൊരു സന്തോഷ വാര്‍ത്ത പങ്കുവെക്കുകയാണ് . പുതിയ വന്ദേ ഭാരത് ട്രെയിനിന് മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചതായി റെയില്‍വേ അറിയിച്ചു .
കഴിഞ്ഞ ദിനങ്ങളില്‍ ഇതിനായി റെയില്‍വേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും നേരില്‍ കണ്ടിരുന്നു. ഇനി ആദ്യത്തെ വന്ദേ ഭാരതിന് കൂടി സ്റ്റോപ്പ് അനുവദിക്കണം , അതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്.- ഇ.ടി മുഹമ്മദ് ബഷീര്‍ എംപി ഫേസ്ബുക്കില്‍ കുറിച്ചു.
Comments are closed for this post.