
ലക്നൗ: മുത്വലാഖ് കേസില്‍ സുപ്രിം കോടതിയുടെ വിധിയെ സ്വാഗതം ചെയ്ത് ബി.എസ്.പി അധ്യക്ഷ മായാവതി. കോടതിയുടെ നിര്‍ദേശപ്രകാരം കേന്ദ്രം നിര്‍മ്മിക്കുന്ന പുതിയ നിയമം ആര്.എസ്.എസ് അജണ്ടയ്ക്കനുസരിച്ചാവരുതെന്ന് അവര്‍ പറഞ്ഞു.
വിഷയം കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കരുത്. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരം വേണം പുതിയ നിയമമുണ്ടാക്കാന്‍. പുതിയ നിയമമുണ്ടാക്കുമ്പോള്‍ ആര്.എസ്.എസിന്റെ അജണ്ട തിരുകിക്കയറ്റാന്‍ ശ്രമിക്കരുതെന്നും മായാവതി പറഞ്ഞു.
മുത്വലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് നേരത്തെ സുപ്രിംകോടതി വിധി പറഞ്ഞിരുന്നു. അഞ്ചംഗ ബെഞ്ചില്‍ രണ്ടു പേര് മുത്വലാഖിനെ അനുകൂലിച്ചപ്പോള്‍ മൂന്നു പേര് പ്രതികൂലിക്കുകയായിരുന്നു.