സമയം നീട്ടി നല്‍കണമെന്നാവശ്യം
സമയം നീട്ടിയുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയേക്കും
കോഴിക്കോട്: പ്രതിഷേധം ആളിപ്പടരവേ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തില്‍ നിന്ന് ഏജന്‍സികള്‍ പിന്തിരിയുന്നു. ജനരോഷം ശക്തമായതോടെ ഏഴ് ജില്ലകളിലെ സര്‍വേയാണ് എങ്ങുമെത്താതായത്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കല്ലിടല്‍ എങ്ങുമെത്തിയിട്ടില്ല. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ സര്‍വേ ചുമതലയുള്ള രാജഗിരി സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സും നേരിടുന്നത്. ഇതോടെ കൂടുതല്‍ സമയം തേടി സര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുകയാണ് ഏജന്‍സികള്‍. കേരള വൊളന്ററി ഹെല്‍ത്ത് സര്‍വിസസും രാജഗിരി സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സുമാണ് അധിക സമയം ചോദിച്ച് കത്തുകൈമാറിയത്.
എല്ലായിടത്തും പ്രതിഷേധം കനക്കുകയാണ്. ആത്മഹത്യാഭീഷണിയും അക്രമവും കുറ്റി പിഴുതെറിയലും ഹര്‍ത്താലുംവരേ പ്രതിഷേധത്തിന്റെ ഭാഗമായി പലയിടത്തും അരങ്ങേറി. സാമൂഹികാഘാത പഠനത്തിനുള്ള സര്‍വേയോടും പലയിടത്തും നിസഹകരണമാണ്. ഇതോടെയാണ് സര്‍വേയ്ക്ക് കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് ഈ ജില്ലകളിലെ സര്‍വേ ചുമതലയുണ്ടായിരുന്ന കേരള വോളന്റററി ഹെല്‍ത്ത് സര്‍വിസസ് സര്‍ക്കാരിന് കത്ത് നല്‍കിയത്. കല്ലിടല്‍ സാധ്യമായാല്‍ മെയ് അവസാനത്തോടെ സര്‍വേ പൂര്‍ത്തിയാക്കാമെന്നും ഏജന്‍സി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
സമയം നീട്ടി നല്‍കി കൊണ്ടുള്ള ഉത്തരവ് താമസിയാതെ സര്‍ക്കാര്‍ പുറത്തിറക്കുമെന്നാണ് വിവരം.
Comments are closed for this post.