2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഏക സിവില്‍ കോഡിനെതിരേ പ്രതിഷേധവുമായി മുസ്ലിം ലീഗും, ശക്തിയുക്തം എതിര്‍ക്കുമെന്ന് നേതാക്കള്‍

ഏക സിവില്‍ കോഡിനെതിരേ പ്രതിഷേധവുമായി മുസ്ലിം ലീഗും, ശക്തിയുക്തം എതിര്‍ക്കുമെന്ന് ലീഗ് നേതാക്കള്‍

ഏക സിവില്‍ കോഡിനെതിരേ പ്രതിഷേധവുമായി മുസ്ലിം ലീഗും, ശക്തിയുക്തം എതിര്‍ക്കുമെന്ന് ലീഗ് നേതാക്കള്‍

മലപ്പുറം: ഏക സിവില്‍ കോഡിനെതിരെ പ്രതിഷേധവുമായി മുസ്ലിം ലീഗും. കടുത്ത എതിര്‍പ്പുമായി മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് രംഗത്തുവന്നിരുന്നു. ഏക സിവില്‍ കോഡിനായി വാദമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ രംഗത്തെത്തിയത് മറ്റൊരായുധവും പുറത്തെടുക്കാനില്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണെന്നും ബി.ജെ.പി തെരഞ്ഞെടുപ്പ് കാലത്ത് സെറ്റ് ചെയ്ത ഈ അജന്‍ഡക്കെതിരേ മുസ്‌ലിം ലീഗ് ശക്തിയുക്തം എതിര്‍ക്കുമെന്ന് മുസ്ലിം ലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഏക സിവില്‍കോഡിനെ ശക്തിയുക്തം എതിര്‍ക്കും. പ്രധാനമന്ത്രിയുടെ പ്രസ്താവന ദുരൂഹത നിറഞ്ഞതാണ്. ഇന്ത്യയെപോലുള്ള മതേതര രാജ്യത്ത് ഈ നിയമം നടപ്പാക്കാനാവില്ല. നടപ്പാക്കിയാല്‍ പ്രത്യാഘാതമുണ്ടാകും. നിലവിലുള്ള നിയമമനുസരിച്ചാണ് മുന്നോട്ടുപോകേണ്ടത്. ഇതൊരു മുസ്ലിം വിഭാഗത്തെ മാത്രം ബാധിക്കുന്ന വിഷയമേയല്ല. പല ആചാരങ്ങളും വിശ്വാസങ്ങളും അനുസരിച്ചു ജീവിക്കുന്നവരേയും ബാധിക്കും. നേതാക്കള്‍ ചൂണ്ടിക്കാട്ടി.
അതേ സമയം പുതിയതായി ഒന്നും പ്രധാനമന്ത്രിക്ക് പറയാനില്ല. അപ്പോള്‍ പഴയ അജന്‍ഡ വീണ്ടും എടുത്തിട്ടതാണ്. പ്രതിപക്ഷ ഐക്യത്തെ പ്രധാനമന്ത്രി ഭയപ്പെടുകയാണെന്നും വിഷയത്തില്‍ സമാന ചിന്താഗതിക്കാരായവരുമായി കൂടിയാലോചിച്ച് മുന്നോട്ടുപോകുമെന്നും അവര്‍ വ്യക്തമാക്കി.

 

അതേ സമയം കടുത്ത എതിര്‍പ്പുമായി മുസ്ലിം വ്യക്തിനിയമ ബോര്‍ഡും രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെയും രംഗത്തെത്തിയിരുന്നു. ഏകസിവില്‍ കോഡിനെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുമെന്നാണ് മുസ്ലിം വ്യക്തിനിയമബോര്‍ഡ് വ്യക്തമാക്കിയത്. എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന ഗുരുതര പ്രശ്‌നമാണെന്നും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കി. അതേ സമയം ഏക സിവില്‍ കോഡ് ആദ്യം നടപ്പാക്കേണ്ടത് ഹിന്ദുമതത്തിലാണെന്നും അങ്ങനെ നടപ്പാക്കിയാല്‍ എല്ലാ ജാതികളിലുള്ളവര്‍ക്കും ക്ഷേത്രത്തില്‍ പൂജ ചെയ്യാന്‍ അനുമതി ലഭിക്കുമെന്നും ഡി.എം.കെ നേതാവ് ടി.കെ.എസ് ഇളങ്കോവന്‍ അഭിപ്രായപ്പെട്ടു.

വിഷയത്തില്‍ നിയമ കമ്മീഷന് മുന്നില്‍ ശക്തമായ എതിര്‍പ്പറിയിക്കാനാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ തീരുമാനം. മോദിയുടെ പ്രസംഗത്തിന് പിന്നാലെ അടിയന്തര യോഗം ചേര്‍ന്നായിരുന്നു തീരുമാനമെടുത്തത്.
രാജ്യത്ത് ഏകസിവില്‍കോഡ് നടപ്പിലാക്കുമെന്ന സൂചന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെയാണ് മുന്നോട്ട് വെച്ചത്. ഒരു രാജ്യത്ത് രണ്ട് നിയമങ്ങള്‍ എങ്ങനെ സാധ്യമാകുമെന്ന് മോദി ചോദിക്കുന്നു. മുത്തലാഖിനെ പിന്തുണക്കുന്നവര്‍ മുസ്ലിം പെണ്‍കുട്ടികളോട് ചെയ്യുന്നത് അനീതിയാണെന്നും മോദി പറഞ്ഞു. ഭരണഘടനയും തുല്യനീതിയാണ് ആവശ്യപ്പെടുന്നത്. സുപ്രിംകോടതിയും ഏക സിവില്‍ കോഡ് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നതെന്നും മോദി പറഞ്ഞു.
ഇതിനെതിരേയാണ് പ്രതിഷേധം കനക്കുന്നത്. മറ്റു സംഘടനകളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയുമൊക്കെ പുതിയ നിലപാടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.